'10 ദിവസം തരാം'; ബാഴ്സലോണക്ക് മുൻപിൽ ഡെഡ് ലൈൻ വച്ച് മെസ്സി

JUNE 1, 2023, 4:14 PM

സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഭാവിയെ കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ ഒരുങ്ങുകയാണ്. മെസ്സിക്ക് പിഎസ്ജിയിൽ ഒരു കളി ബാക്കിയുണ്ട്. അതിന് ശേഷം ഫ്രഞ്ച് തലസ്ഥാനത്തോട് വിട പറയും. അവന്റെ പുതിയ ലക്ഷ്യസ്ഥാനം ഇതുവരെ തീരുമാനിച്ചിട്ടില്ല.

ലയണൽ മെസ്സിയുടെ ആഗ്രഹം എന്നത് തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുക എന്നുള്ളത് തന്നെയാണ്.മെസ്സിയുടെ ആ ആഗ്രഹത്തിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ക്യാമ്പിൽ നിന്നും പുറത്തേക്ക് വരുന്ന വാർത്തകൾ.

പക്ഷേ സ്ഥിതിഗതികൾ അനുകൂലമാക്കാൻ ഇതുവരെ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല.ബാഴ്സയുടെ വിയബിലിറ്റി പ്ലാനിന് ഇതുവരെ ലാലിഗ അനുമതി നൽകിയിട്ടില്ല.ലാലിഗയുടെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ബാഴ്സ.

vachakam
vachakam
vachakam

എന്നാൽ എഫ്‌സി ബാഴ്‌സലോണയ്ക്ക് മുന്നിൽ ലയണൽ മെസ്സി ഡെഡ് ലൈൻ വെച്ചതായി പ്രശസ്ത പത്രപ്രവർത്തകൻ മാറ്റിയോ മൊറേറ്റോ റിപ്പോർട്ട് ചെയ്തു. അതായത് മെസ്സി അധികനാൾ കാത്തിരിക്കില്ല. ലയണൽ മെസ്സിയും കൂട്ടരും 10 ദിവസം കാത്തിരിക്കും. 10 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കണമെന്ന് ലയണൽ മെസ്സി ബാഴ്‌സലോണയോട് ആവശ്യപ്പെട്ടു.

ബാഴ്സ ഒരു ഫോർമൽ ഓഫർ നൽകി കഴിഞ്ഞാൽ അത് സ്വീകരിക്കാൻ ലയണൽ മെസ്സി തയ്യാറാണ്.10 ദിവസത്തിനകം ഒരു ഓഫർ നൽകണം എന്നാണ് ലയണൽ മെസ്സിയുടെ അപേക്ഷ.മാത്രമല്ല മറ്റൊരു ഉപാധി കൂടി മെസ്സി പങ്കുവെച്ചിട്ടുണ്ട്.പത്താം നമ്പർ ജേഴ്സി തനിക്ക് തിരിച്ച് നൽകണമെന്നാണ് മെസ്സിയുടെ അപേക്ഷ.ബാഴ്സയെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam