രാജ്യാന്തര കരിയിറിൽ 100 ഗോളുകള്‍ പൂര്‍ത്തിയാക്കി ഇതിഹാസതാരം ലിയോണല്‍ മെസി. കുറസാവോയ്‌ക്കെതിരെ മത്സരത്തില്‍ ഹാട്രിക് നേടികൊണ്ടാണ് മെസി നേട്ടമാഘോഷിച്ചത്.
മത്സരം തുടങ്ങി 37 മിനിറ്റുകള്‍ക്കിടെ മെസി ഹാട്രിക് നേടി. നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മോന്റീല്‍ എന്നിവരാണ് മറ്റുഗോളുകള്‍ നേടിയത്. ആദ്യപാതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്.
20-ാം മിനിറ്റിലായിരുന്നു മെസി 100 ഗോള്‍ പൂര്‍ത്തിയാക്കിയ ചരിത്രനിമിഷം. മധ്യനിരതാം ലൊ സെല്‍സോയില്‍ പാസ് സ്വീകരിച്ച മെസി, രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ വലങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോള്‍വര കടന്നു.
2005 മുതലാണ് മെസ്സി അർജന്റീനയുടെ സീനിയർ ടീം ദേശീയ ജേഴ്‌സിയണിഞ്ഞത്. 2004-ൽ അണ്ടർ 20 ടീമിലും കളിച്ചിരുന്നു. 2006 മുതൽ 2022 വരെ അഞ്ച് ഫുട്‌ബോൾ ലോകകപ്പിലും പങ്കെടുത്തു. 2005 ഓഗസ്റ്റ് 17-ന് ഹംഗറിക്കെതിരേയായിരുന്നു മെസ്സിയുടെ അരങ്ങേറ്റ മത്സരം. 2006 മാർച്ച് ഒന്നിന് ക്രൊയേഷ്യക്കെതിരേ താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളും പിറന്നു.
നൂറ് ഗോൾ നേടിയതോടെ ഇത്രയധികം സ്കോർ ചെയ്യുന്ന ഫുട്‌ബോൾ ചരിത്രത്തിലെ മൂന്നാം താരവുമാകുകയാണ് മെസ്സി. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. 122 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഇറാന്റെ അലി ദേയി 109 ഗോളുമായി രണ്ടാമതുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്