ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്കോ?

MAY 14, 2022, 11:28 AM

പോളണ്ട് സ്‌ട്രൈക്കർ ആയ ലെവൻഡോസ്‌കി ബയേൺ വിടാൻ സാധ്യത. ബയേൺ മ്യൂണിക്കിൽ പുതിയ കരാർ ഒപ്പുവെക്കില്ല എന്നാണ് ലെവൻഡോസ്‌കിയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ലെവൻഡോസ്‌കിക്ക് ഒരു വർഷത്തെ കരാർ കൂടിയാണ് ബയേണിൽ ഉള്ളത്. താരം ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി ബയേൺ അറിയിച്ചിട്ടുണ്ട്.

ഈ സീസൺ അവസാനം ലെവൻഡോസ്‌കിയെ വിറ്റില്ല എങ്കിൽ ബയേണ് താരത്തെ ഫ്രീ ഏജന്റായി അടുത്ത സീസണിൽ നഷ്ടമാകും. ബാഴ്‌സലോണയും പി എസ് ജിയും ആണ് ലെവൻഡോസ്‌കിക്കായി രംഗത്തുള്ള ക്ലബുകൾ. ഇതിൽ ബാഴ്‌സലോണ ആകും ലെവൻഡോസ്‌കിയുടെ ലക്ഷ്യം.

ബാഴ്‌സലോണ ലെവൻഡോസ്‌കിക്ക് മൂന്ന് സീസണിലേക്കുള്ള കരാർ വാഗ്ദാനം ചെയ്യാൻ തയ്യാറാണ് എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. 33കാരനായ താരം അവസാന 8 വർഷമായി ബയേണിൽ ആണ് കളിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam