ലാൻസ് ക്ലൂസ്‌നർ ത്രിപുര ക്രിക്കറ്റ് ടീം പരിശീലകൻ

JUNE 2, 2023, 12:29 PM

മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്‌നർ ത്രിപുര ക്രിക്കറ്റ് ടീം പരിശീലകൻ. ക്ലൂസ്‌നറെ പരിശീലകനായി ബുധനാഴ്ച നിയമിച്ചെന്ന് ത്രിപുര ക്രിക്കറ്റ് ബോർഡ് വൈസ് പ്രസിഡന്റ് തിമിർ ചന്ദ് സ്ഥിരീകരിച്ചു.

ത്രിപുര ക്രിക്കറ്റിന് മികച്ച റിസൾട്ടുണ്ടാക്കുകയാണ് കഴിഞ്ഞ ഓക്ടോബർ നിലവിൽ വന്ന പുതിയ കമ്മിറ്റി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ ബംഗാളിനായി കളിച്ചിരുന്ന വൃദ്ധിമാൻ സാഹയെ ത്രിപുര ടീമിലെത്തിച്ചിരുന്നു. പിന്നാലെയാണ് ക്ലൂസ്‌നറേയും കൊണ്ടുവന്നിരിക്കുന്നത്.

അണ്ടർ 15, 16, 19, സീനിയർ പുരുഷ, വനിതാ ടീമുകൾക്ക് വേണ്ടി പരിശീലകനെ തേടി അപേക്ഷ ക്ഷണിച്ചിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായി നിരവധി മുൻ താരങ്ങൾ അപേക്ഷ നൽകി. ഡേവ് വാട്‌മോർ, ലാൻസ് ക്ലൂസ്‌നർ എന്നിവരായിരുന്നു ഇതിൽ ശ്രദ്ധേയ പേരുകൾ. ക്ലൂസ്‌നറെ തങ്ങൾ തിരഞ്ഞെടുത്തതായും ത്രിപുര ക്രിക്കറ്റ് അധികൃതർ വ്യക്തമാക്കി.

vachakam
vachakam
vachakam

1999ലെ ലോകകപ്പിലെ മികച്ച താരമായിരുന്നു ക്ലൂസ്‌നർ. ടെസ്റ്റിലും ഏകദിനത്തിലുമായി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 220 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 5482 റൺസ് നേടി. 272 വിക്കറ്റുകളും താരം സ്വന്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam