ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാമത്തെ എഡിഷനായി പുതിയ ക്യാപ്ടനെ നിശ്ചയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഏപ്രിൽ ഒന്നിന് മൊഹാലിയിൽ പഞ്ചാബ് കിംഗ്‌സ് ടീമിനെതിരെയാണ് കൊൽക്കത്തയുടെ സീസണിലെ ആദ്യ മത്സരം നടക്കുന്നത്. സ്ഥിരം നായകൻ ശ്രേയസ്സ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ നിതീഷ് റാണെയെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മാർച്ച് 30ന് ടീം ക്യാപ്ടൻമാരുടെ ഒരു യോഗം ഇന്ത്യൻ പ്രീമിയർ ലീഗ് സംഘാടകർ വിളിച്ചു ചേർത്തിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ നിയമങ്ങൾ ക്യാപ്ടൻമാർക്ക് വിശദീകരിക്കുന്നതിനായിയാണ് ഇത്തരം ഒരു യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഇംപാക്ട് പ്ലെയർ റൂൾ പോലെയുള്ള ഒരുപാട് നിയമങ്ങൾ ഇത്തവണത്തെ ഐപിഎല്ലിൽ ബോർഡ് ഉപയോഗിക്കുന്നുണ്ട്.
2018 മുതൽ കൊൽക്കത്ത ടീമിലെ സാന്നിധ്യമാണ് നിതീഷ് റാണ. ടീമിലെ മുതിർന്ന താരങ്ങളായ ആന്ദ്ര റസ്സൽ, സുനിൽ നരൈൻ തുടങ്ങിയ താരങ്ങളെ പരിഗണിക്കാതെയാണ് നിതീഷ് റാണയെ ക്യാപ്ടൻ സ്ഥാനം ഏൽപ്പിച്ചിരിക്കുന്നത്.
അതിനാൽ തന്നെ താരത്തിന്റെ ക്യാപ്ടൻസി കാണാൻ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതേ സമയം ശ്രേയസ്സ് അയ്യർ ഈ സീസണിൽ കുറച്ച് മത്സരങ്ങൾ എങ്കിലും കളിക്കും എന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്