ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാന്‍ കോലിയും ബുംറയും വേണ്ട; ഗവാസ്‌കര്‍ 

JULY 10, 2024, 3:41 PM

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും. മൂന്ന് പേരും ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലുകളാണെന്ന് പറയാം.

ഇന്ത്യ ടി20 ലോകകപ്പില്‍ കിരീടം നേടി നില്‍ക്കുമ്ബോള്‍ ഈ മൂന്ന് പേരും ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇനി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലെ വലിയ പോരാട്ടങ്ങള്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഓസ്‌ട്രേലിയക്കെതിരായ പരമ്ബരയാണ്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയെ സംബന്ധിച്ച്‌ അഭിമാന പ്രശ്‌നമാണ്. ഇതിനായുള്ള തയ്യാറെടുപ്പ് ഒരുവശത്ത് ഇന്ത്യന്‍ ടീം നടത്തുന്നുമുണ്ട്. ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് മത്സരങ്ങള്‍ പുനരാരംഭിക്കാനിരിക്കെ ഇന്ത്യക്ക് നിര്‍ണ്ണായക ഉപദേശം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ വേണ്ടെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

vachakam
vachakam
vachakam

വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നീ മൂന്ന് താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇവരെ ഇന്ത്യയില്‍ ടെസ്റ്റ് കളിപ്പിക്കേണ്ട ആവശ്യമില്ല. പകരം യുവതാരങ്ങളെ കളിപ്പിച്ചാല്‍ മതി. ഇന്ത്യയിലെ പിച്ചുകളില്‍ മൂന്ന് സ്പിന്നര്‍മാരെ ടെസ്റ്റില്‍ കളിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബുംറ കളിക്കാതിരുന്നാലും പ്രശ്‌നമല്ല. പകരം മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ് എന്നിവരെല്ലാം മതിയാകും.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്‌നസ് കാത്ത് വലിയ മത്സരത്തിലേക്ക് ഉപയോഗിക്കണം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ മാത്രം ഇവരെ ടെസ്റ്റില്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയടക്കം വരാനിരിക്കെയാണ് ഗംഭീറിന്റെ നിര്‍ണ്ണായക ഉപദേശം. ഇന്ത്യയെ സംബന്ധിച്ച്‌ ഗംഭീറും രോഹിത്തും ബുംറയും ടീമിന്റെ നിര്‍ണ്ണായക ഘടകങ്ങളാണ്. കോലിയും രോഹിത്തും ടി20യില്‍ നിന്ന് വിരമിച്ചു.

അതുകൊണ്ടുതന്നെ ഇവര്‍ക്ക് ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കും. ഇതാവും സൂപ്പര്‍ താരങ്ങള്‍ പദ്ധതിയിടുന്നതും. ഇന്ത്യയില്‍ യുവതാരങ്ങളുമായി ടെസ്റ്റ് കളിച്ചാല്‍ വലിയ ടീമിനെതിരായ മത്സരം ജയിക്കുക പ്രയാസമാവും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ  ടീമുകള്‍ ഏത് പിച്ചിലും ജയിക്കാന്‍ കരുത്തുള്ളവരാണ്. 

vachakam
vachakam
vachakam

ഇവര്‍ക്കെതിരേ ഇന്ത്യയില്‍ സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങുകയെന്നത് മണ്ടത്തരമാവും. ഇവര്‍ക്ക് പരിമിത ഓവറില്‍ വിശ്രമം നല്‍കി ജോലിഭാരം നിയന്ത്രിക്കുന്നതാണ് നല്ലത്. ടെസ്റ്റില്‍ നിന്ന് ഇവരെ മാറ്റിനിര്‍ത്തുന്നത് മണ്ടന്‍ തീരുമാനമാവാനാണ് സാധ്യത. ടെസ്റ്റിലേക്ക് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ കൊണ്ടുവരണമെന്നും ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam