കേരള ബ്ലാസ്റ്റേഴ്സ് വിങ്ങർ താരമായ പ്രശാന്ത് കറുത്തേടത് കുനിയുമായുള്ള കരാർ ഒരു വർഷത്തേയ്ക്കു കൂടി നീട്ടി.

SEPTEMBER 13, 2020, 4:03 AM

കേരള ബ്ലാസ്റ്റേഴ്സ് വിങ്ങർ താരമായ പ്രശാന്ത് കറുത്തേടത് കുനിയുമായുള്ള കരാർ ഒരു വർഷത്തേയ്ക്കു കൂടി നീട്ടി. 23 കാരനായ കോഴിക്കോട്ടുകാരൻ ഇന്ത്യൻ സൂപ്പർ ലീഗിലെ വരുന്ന സീസണിൽ ടീമിൽ ഉണ്ടായിരിക്കും. മിഡ്ഫീൽഡർ ആയ താരം അത് ലറ്റിക്സ് റണ്ണറായിരുന്നു. ഫുട്ബോൾ 2008 ൽ കളിക്കാൻ തുടങ്ങി. എ ഐ എഫ് എഫ് റീജിണൽ അക്കാദമി തിരഞ്ഞെടുക്കുന്നതിന് മുമ്പ് കേരള അണ്ടർ പതിനാല് ടീമിനെ പ്രതിനിധീകരിച്ചു. ഇതിനു മുൻപ് ഡി.എസ്.കെ ശിവാജിയൻസ് അക്കാദമിയുടെ ഭാഗമായിരുന്നു പ്രശാന്ത് .പരിശീലനം ലഭിക്കുന്നതിന് വേണ്ടി ഐ ലീഗ് ചെന്നൈ സിറ്റി എഫ്സിക്ക് കൈമാറുന്നതിന് മുൻപ് 2016 ആണ് കേരള ബ്ലാസ്റ്റേഴ്സ് പ്രശാന്തുമായി കരാറിൽ ഏർപ്പെടുന്നത്.12 മാച്ചുകളിൽ വിങ്ങിൽ കളിച്ച താരം എഫ് സി ഗോവയുമായി ഉള്ള നിർണ്ണായകമായ മത്സരത്തിൽ ഗോൾ അടിക്കുന്നതിന് സഹായിച്ചു.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam