സമനിലയില്‍ രക്ഷപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്‌

NOVEMBER 29, 2021, 9:41 AM

പനാജി : ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. സീസണിലെ മൂന്നാം മത്സരത്തിനിറങ്ങിയ ഇരു സംഘവും ഓരോ ഗോളുകളുമായാണ് സമനിലയില്‍ പിരിഞ്ഞത്.

മലയാളി താരം ആഷിഖ് കുരുണിയന്‍റെ ഗോളില്‍ മുന്നിലെത്തിയ ബെംഗളൂരു താരത്തിന്‍റെ തന്നെ ഓണ്‍ഗോളിലാണ് സമനിലയില്‍ കുരുങ്ങിയത്.ഗോള്‍ രഹിതമായ അദ്യ പകുതിക്ക് ശേഷം 84ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്.

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ ഒഴിഞ്ഞുള്ള അഷിഖിന്‍റെ ഷോട്ട് തടുക്കുന്നതില്‍ ഗോള്‍ കീപ്പര്‍ ആല്‍വിനോ ഗോമസിന് പിഴയ്‌ക്കുകയായിരുന്നു. അനായാസം പിടിക്കാവുന്ന പന്ത് ആല്‍വിനോയുടെ കയ്യില്‍ തട്ടി വലയില്‍ കയറിയതോടെ ബെംഗളൂരു മുന്നിലെത്തി.

vachakam
vachakam
vachakam

എന്നാല്‍ നാല് മിനിട്ടുകള്‍ക്കകം ബ്ലാസ്‌റ്റേഴ്‌സിന്‍റെ പട്ടികയിലെ ഗോളും പിറന്നു. 84ാം മിനിട്ടില്‍ ക്രൊയേഷ്യന്‍ താരം മാർകോ ലെസ്കോവിച്ചിന്‍റെ ഷോട്ട് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ആഷിഖിന്‍റെ കാലില്‍ തട്ടിയ പന്ത് വലയില്‍ കയറിയതോടെ മഞ്ഞപ്പട ഒപ്പമെത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam