ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് മൂന്ന് നായകന്മാർ

NOVEMBER 19, 2020, 8:45 AM

കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആര് നയിക്കും എന്ന് അവസാനം പ്രഖ്യാപനം എത്തി. മൂന്ന് നായകന്മാരെ ആണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ ടീമിനെ ഐ.എസ്.എല്ലിൽ നയിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിഫൻഡറായ കോസ്റ്റ, മധ്യനിര താരം സിഡോഞ്ച, കേരള ബ്ലാസ്‌റ്റേഴ്‌സിൽ കഴിഞ്ഞ വർഷം ഗംഭീര പ്രകടനം കാഴ്ചവെച്ച ജെസ്സൽ എന്നീ മൂന്ന് പേരെയാണ് കിബു വികൂന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആം ബാൻഡ് അണിയാൻ ഈ സീസണിൽ തിരഞ്ഞെടുത്തിട്ടുള്ളത്.

കോസ്റ്റ തന്നെ ആകും പ്രധാന ക്യാപ്ടൻ. കോസ്റ്റ യൂറോപ്യൻ ഫുട്‌ബോൾ ലോകത്തെ പരിചയസമ്പത്തുമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത് . ചെക്ക് ഫുട്‌ബോൾ വമ്പൻമാരായ സ്പാർട്ട പ്രാഗിനു വേണ്ടി ഏഴു സീസണുകളിലായി ഇരുന്നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കോസ്റ്റ.

യൂറോപ്പ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗിലൊക്കെ ക്ലബിനെ നയിച്ചതും അദ്ദേഹമായിരുന്നു. സിഡോഞ്ച ഒരു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്ന താരമാണ്. ഒപ്പം ഐ.എസ്.എല്ലിൽ പരിചയസമ്പത്തും ഉണ്ട്. ഇതാണ് സിഡോഞ്ചയെ നായക സ്ഥാനത്തേക്ക് എത്തിച്ചത്. യുവതാരങ്ങൾ നിറഞ്ഞ ഇന്ത്യൻ നിര ആണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഉള്ളത് എന്നതാകും ജെസ്സൽ എന്ന ഒരു ഇന്ത്യൻ ക്യാപ്ടനിലേക്ക് കിബു വികൂന എത്താൻ കാരണം.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS