കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ തയ്യാറെടുപ്പുകൾ ജൂലൈ 30 മുതൽ 

JULY 21, 2021, 7:27 PM

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2021-22 സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രീസീസൺ തയ്യാറെടുപ്പുകൾ ജൂലൈ 30 മുതൽ കൊച്ചിയിൽ ആരംഭിക്കും.ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്, കോച്ചിങ് സ്റ്റാഫ്, താരങ്ങൾ എന്നിവർ പ്രീസീസണിന്റെ ആദ്യ പാദത്തിനായി ഉടൻ കൊച്ചിയിലേക്ക്  എത്തും.പ്രീസീസണിന്റെ ബാക്കി തയ്യാറെടുപ്പുകൾ വിദേശത്ത് വെച്ചായിരിക്കും നടത്തപ്പെടുക.

ഫിസിക്കൽ കണ്ടീഷനിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പായുള്ള പ്രതിരോധ കുത്തിവയ്പ്പുകളും മെഡിക്കൽ പരിശോധനകളും ഒരു മാസം നീണ്ടുനിൽക്കുന്ന ഈ പരിശീലന ക്യാമ്പിലൂടെ പൂർത്തീയാക്കും. പ്രീസീസൺ ഷെഡ്യൂളിനിടെ കുറഞ്ഞത് ആറ് അക്കാദമി താരങ്ങൾക്ക് ആദ്യ ടീമിനൊപ്പം കളിക്കാനുള്ള അവസരം നൽകാനാണ് പരിശീലകൻ ഇവാൻ ഒരുങ്ങുന്നത്.ഇതിൽ നാല് താരങ്ങൾ കേരളത്തിൽ നിന്നുള്ളവരാണ്. റിസർവ് ടീം താരങ്ങളായ സച്ചിൻ സുരേഷ് , ശ്രീകുട്ടൻ വി.എസ്,  ഷഹജാസ് തെക്കൻ ,ബിജോയ് വി,സുഖാം യോയിഹെൻബ മെയ്മ,അനിൽ ഗോയങ്കർ എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ അണിനിരക്കും.

ഓഗസ്റ്റ് തുടക്കത്തിൽ തന്നെ ഞങ്ങളുടെ താരങ്ങളെ കളിക്കളത്തിൽ കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.താരങ്ങളെ അറിയാനും ഫിസിക്കൽ കണ്ടീഷനിങ് സജ്ജമാകാനും പ്രധാന തന്ത്രങ്ങൾ നടപ്പിലാക്കാനുമായി കോച്ചിങ് സ്റ്റാഫിന് താരങ്ങളോടൊപ്പം പ്രവർത്തിക്കാൻ കൂടുതൽ സമയം നൽകാൻ കഴിയുന്നതിൽ തനിക്ക് സന്തോഷമുണ്ട്.ഈ പ്രവർത്തനങ്ങൾക്കെല്ലാം സമയം ആവശ്യമുള്ളതിനാൽ പരിശീലന ക്യാമ്പ് ഇപ്പോൾ തുടങ്ങുന്നത് ഏറെ പ്രയോജനകരമാകും.താരങ്ങൾക്ക് ഫുട്ബോൾ മത്സരങ്ങൾ ഒരുപാട് നഷ്ടമായെന്ന് എനിക്കറിയാം.ഒരു യുവ ടീമാണ് ഞങ്ങളുടേത്.മികച്ചവരാകാൻ താരങ്ങൾ പ്രയത്നിക്കുന്നുണ്ട്. റിസർവ് ടീമിലെ മികച്ച യുവ താരങ്ങൾക്ക് ആദ്യ ടീം കോച്ചിങ് സ്റ്റാഫിന്റെ അംഗീകാരം ലഭിക്കാനുള്ള അവസരവും പ്രീസീസൺ ക്യാമ്പിലൂടെ ലഭിക്കും. കൊച്ചിയിൽ എല്ലാവരേയും കാണാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല" അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ക്ലബ്ബിന് ഒരു നീണ്ട പ്രീസീസൺ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ക്ലബ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് പ്രതികരിച്ചു.സീസണിലെ ആദ്യ മത്സരത്തിനായി ബൂട്ട് കെട്ടും മുമ്പ് താരങ്ങൾ അവരുടെ മികച്ച ഫോമിലായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും സീസണിന് മുന്നോടിയായി താരങ്ങൾക്കും കോച്ചിങ് ടീമിനും യോജിപ്പ് കണ്ടെത്തുന്നതിനും ഇത് ഏറെ സഹായകമാകുമെന്നും ഇവാൻ പറഞ്ഞു."ഞങ്ങൾക്ക് സുദീർഘമായ പ്രീസീസൺ സംവിധാനം ഉണ്ടെന്നതിൽ സന്തോഷമുണ്ട്.അത് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനാവുമെന്നാണ് എന്റെ പ്രതീക്ഷ. കൊച്ചിയിൽ വരുന്നതിലും എല്ലാ താരങ്ങളെയും നേരിട്ട് കാണുന്നതിലും ഞാൻ സന്തോഷവാനാണ്" ഇവാൻ കൂട്ടിച്ചേർത്തു.

അതേസമയം വിദേശ താരങ്ങളുടെ റിക്രൂട്ട്മെന്റ് നിലവിൽ പുരോഗമിക്കുന്ന സാഹചര്യമായതിനാൽ പുതിയ താരങ്ങളെ  അവർ കരാർ ഒപ്പിടുന്നതനുസരിച്ച് സ്ക്വാഡിനൊപ്പം ചേർക്കും.കോവിഡ് പശ്ചാത്തലത്തിൽ താരങ്ങളും, കോച്ചിങ് സ്റ്റാഫുകളും കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കണമെന്നും ക്ലബ്ബ്‌ അറിയിപ്പ് നൽകിയിട്ടുണ്ട്. 

vachakam
vachakam
vachakam


English summary: Kerala Blasters FC has announced that the club will kick-off its preseason preparations on the 30th of July, ahead of the 2021/22 Indian Super League season.

 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam