ബംഗ്‌ളൂരു: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി കർണാടക സെമിയിൽ. ഇന്നിങ്‌സിനും 281 റൺസിനുമാണ് കർണാടകയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 116 റൺസിന് ഓൾഔട്ടായി.
31 റൺസെടുത്ത കുനാൽ ചന്ദേലയാണ് ടോപ് സ്‌കോറർ. കർണാടകയ്ക്ക് വേണ്ടി എം വെങ്കിടേഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച കർണാടക ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സിൽ ടീം 606 റൺസെടുത്തിരുന്നു.
161 റൺസെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് ഗോപാലാണ് ടീമിന്റെ ടോപ് സ്‌കോറർ. 83 റൺസെടുത്ത മായങ്ക് അഗർവാളും മികച്ച പ്രകടനം കാഴ്ചവച്ചു.
ആന്ധാപ്രദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് മദ്ധ്യപ്രദേശും ജാർഖണ്ഡിനെ 9 വിക്കറ്റ് പരാജയപ്പെടുത്തി ബംഗാളും സെമിയിലേത്തിയിരുന്നു.
മൂന്നാമത്തെ ക്വാർട്ടഫൈനലിൽ സൗരാഷ്ട്രയ്‌ക്കെതിരെ പഞ്ചാബിന് 7 വിക്കറ്റുകൾ ബാക്കിയിരിക്കെ 158 റൺസ് കൂടി വേണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്