കരീം ബെൻസെമ കുറ്റക്കാരനാണെന്ന് കോടതി 

NOVEMBER 24, 2021, 8:16 PM

ബ്ലാക്ക് മെയിലിങ്ങ് കേസിൽ ഫ്രാൻസിന്റെയും റയൽ മാഡ്രിഡിന്റെയും സ്ട്രൈക്കർ ആയ കരീം ബെൻസെമയ്ക്ക് വൻ തിരിച്ചടി.സെക്സ് ടേപ്പ് ഉപയോഗിച്ച് ഫ്രഞ്ച് ഫുട്ബോൾ താരം വാൽബുനയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഗൂഢാലോചന നടത്തിയ കേസിൽ താരം കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് കോടതി ഇപ്പോൾ.

ആറ് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്.ബെന്‍സെമക്ക് ഫ്രഞ്ച് കോടതി ഒരു വര്‍ഷം സസ്പെന്‍ഡഡ് തടവും 75000 യൂറോ പിഴയും ശിക്ഷ വിധിച്ചു. ഇതിന് പുറമെ വെല്‍ബ്യൂനക്ക് കോടതി ചെലവായി 80000 യൂറോ പിഴയായി ബെന്‍സെമ നല്‍കണമെന്നും വേഴ്സൈല്ലസ് കോടതി വിധിച്ചിട്ടുണ്ട്.

ബെന്‍സേമക്കൊപ്പം കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പേരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.അതേസമയം സസ്പെന്‍ഡ് തടവുശിക്ഷയായതിനാല്‍ ബെന്‍സേമക്ക് ജയിലില്‍ കിടക്കേണ്ടിവരില്ല. 

vachakam
vachakam
vachakam

ദേശീയ ടീം ക്യാംപില്‍വെച്ച് വെല്‍ബ്യുനയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ചിലര്‍ തട്ടാന്‍ ശ്രമിക്കുകയും ഇവര്‍ക്ക് പണം നല്‍കാന്‍ ബെന്‍സെമ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം.

മറ്റു നാലുപേരോടൊപ്പം വെല്‍ബ്യൂനയില്‍ നിന്ന് പണം തട്ടാനായിരുന്നു ബെന്‍സെമയുടെ ശ്രമമമെന്നായിരുന്നു വെല്‍ബ്യൂനയുടെ നിലപാട്.എന്നാല്‍ പ്രശ്നത്തില്‍ മധ്യസ്ഥത നിന്ന് പരിഹാരത്തിനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു ബെന്‍സേമയുടെ നിലപാട്.

വർഷങ്ങൾക്ക് ഇപ്പോൾ കോടതി വിധി വന്നപ്പോഴും  താൻ കുറ്റക്കാരൻ അല്ലെന്നാണ് ബെന്‍സെമയുടെ വാദം.അതിനാൽ തന്നെ കോടതിവിധിക്കെതിരെ താരം അപ്പീല്‍ നല്‍കുമെന്നാണ് അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

English summary: Karim Benzema Faces Verdict In French Sex Tape Trialവാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam