ബുഡാപെസ്റ്റ്: യൂറോപ്പ ലീഗ് ഫുട്ബാൾ ഫൈനലിൽ തോറ്റതിന്റെ നിരാശയിൽ റണ്ണർ അപ്പ് മെഡൽ വലിച്ചെറിഞ്ഞ് ഇറ്റാലിയൻ ക്ളബ് എ.എസ്.റോമ പരിശീലകൻ ഹോസെ മൗറീഞ്ഞ്യോ. ഫൈനലിൽ സെവിയ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് റോമ തോറ്റത്. സമ്മാനദാന ചടങ്ങിൽ ലഭിച്ച റണ്ണേഴ്സ് അപ്പ് മെഡൽ മൗറീഞ്ഞ്യോ ഗാലറിയിലേക്ക് വലിച്ചെറിഞ്ഞത് ആരാധകരിലൊരാൾ സ്വന്തമാക്കിയിരുന്നു.
മൗറീഞ്ഞ്യോയുടെ കരിയറിലെ ആദ്യ യൂറോപ്പ ലീഗ് ഫൈനൽ തോൽവിയായിരുന്നു ഇത്. ഇതിന് മുമ്പ് അഞ്ചുതവണയായി അഞ്ച് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിച്ച മൗറീഞ്ഞ്യോ ആ അഞ്ചുപ്രാവശ്യവും കിരീടത്തിൽ മുത്തമിട്ടിരുന്നു. എന്നാൽ സെവിയ്യയ്ക്കെതിരെ അടിതെറ്റുകയായിരുന്നു. ഇറ്റാലിയൻ സെരി എയിലും റോമയ്ക്ക് ഈ സീസണിൽ നിരാശയായിരുന്നു ഫലം.
സെരി എയിൽ റോമ പോയിന്റ് പട്ടികയിൽ ആറാമതാണ്. നാപ്പോളി കിരീടത്തിൽ മുത്തമിട്ടുകഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്