കോഹ്ലിയുടെ റെക്കോർഡിനൊപ്പമെത്തി ജോസ് ബട്‌ലർ

MAY 28, 2022, 11:28 AM

അഹമ്മദാബാദ്: വിരാട് കോഹ്ലിയുടെ വമ്പൻ റെക്കോർഡുകൾക്ക് ഒപ്പമെത്തി രാജസ്ഥാൻ റോയൽസിന്റെ സ്റ്റാർ ബാറ്റർ ജോസ് ബട്‌ലർ. ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ആർസിബിയുടെ നെഞ്ച് തകർത്ത് നേടിയ സെഞ്ചുറിയോടെയാണ് കോഹ്ലി കോട്ട കെട്ടി കാത്തിരുന്ന റെക്കോർഡുകൾക്ക് ഒപ്പം ബട്‌ലർ തന്റെ പേര് കൂടെ എഴുതി ചേർത്തത്. ഒരു ട്വന്റി 20 സീരിസിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേട്ടം എന്ന റെക്കോർഡ് കോഹ്ലിയും ബട്‌ലറും ഇപ്പോൾ പങ്കിടുകയാണ്.

ആർസിബിക്കായി 2016ൽ അസാധ്യ ഫോമിൽ കളിച്ച കോഹ്ലി നാല് സെഞ്ചുറികൾ നേടിയിരുന്നു. അതിനൊപ്പമാണ് ഇപ്പോൾ ബട്‌ലറും എത്തിയത്. കൂടാതെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള കോഹ്ലിക്ക് ഒപ്പമെത്താനും ഇന്നലത്തെ സ്‌റ്റൈലിഷ് പ്രകടനത്തിലൂടെ താരത്തിന് സാധിച്ചു.

ഇരുവർക്കും ഐപിഎല്ലിൽ അഞ്ച് സെഞ്ചുറികളായി. ആറ് സെഞ്ചുറികളുമായി യൂണിവേഴ്‌സൽ ബോസ് എന്ന് വാഴ്ത്തപ്പെടുന്ന ക്രിസ് ഗെയിലാണ് ഒന്നാമതുള്ളത്. ഐപിഎൽ കലാശ പോരിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെ ഇറങ്ങുമ്പോൾ തന്റെ പേരിൽ റെക്കോർഡുകൾ വാരിക്കൂട്ടാൻ ബട്‌ലർക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

vachakam
vachakam
vachakam

ഐപിഎൽ പതിനഞ്ചാം സീസണിലെ  ഓറഞ്ച് ക്യാപ് രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്‌ലർ  ഉറപ്പിച്ചു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ സെഞ്ചുറിയോടെ രാജസ്ഥാൻ ഓപ്പണർക്ക് ഇപ്പോൾ 824 റൺസായി. രണ്ടാം സ്ഥാനത്തുള്ള ലക്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ കെ.എൽ രാഹുലിന് 616 റൺസാണുള്ളത്. റൺവേട്ടക്കാരിലെ ആദ്യ അഞ്ച് പേരിൽ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ ആരുമില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam