2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം ജൊഗീന്ദര്‍ ശര്‍മ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.
2001 മുതലാരംഭിച്ച ക്രിക്കറ്റ് കരിയറിനാണ് താരം ഇപ്പോള്‍ വിരാമമിടുന്നത്. 2022 സെപ്റ്റംബറില്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ താരം കളിച്ചിരുന്നു.
2004-ല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്കായി അരങ്ങേറിയ ജൊഗീന്ദര്‍, നാല് ഏകദിനങ്ങളും നാല് ട്വന്റി 20 മത്സരങ്ങളും മാത്രമാണ് കളിച്ചത്.
2008 മുതല്‍ 2011 വരെ എം.എസ് ധോനിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 16 ഐപിഎല്‍ മത്സരങ്ങളും കളിച്ചു. പിന്നീട് ഹരിയാണ പോലീസില്‍ ഡിവൈഎസ്പിയായി ജോലിയില്‍ പ്രവേശിച്ചു.
2007 സെപ്റ്റംബര്‍ 24-ന് പാകിസ്താനെതിരായ ഫൈനലില്‍ അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിച്ചത് ജൊഗീന്ദറായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്