പാരീസ്: തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യയുടെ ജാവലിന്‍ താരം സുമിത് ആന്റില്‍ പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സില്‍ സ്വര്‍ണം നേടി. തുടര്‍ച്ചയായ രണ്ടാം പാരലിമ്പിക്‌സ് സ്വര്‍ണ്ണമാണിത്. ടോക്കിയോ പാരലിമ്പിക്‌സിലും സുമിത്തായിരുന്നു ജാവലിന്‍ ചാംപ്യന്‍.
ഹോട്ട് ഫേവറിറ്റായി മത്സരത്തിനിറങ്ങിയ സുമിത് തന്റെ വാഗ്ദാനങ്ങള്‍ പാലിച്ച് റെക്കോര്‍ഡ് പ്രകടനത്തോടെ സ്വര്‍ണം നേടുകയായിരുന്നു. തന്റെ 6 ത്രോകള്‍ക്കിടയില്‍ സ്വന്തം പേരിലുള്ള പാരാലിമ്പിക്സ് റെക്കോര്‍ഡ് സുമിത് രണ്ട് തവണ തകര്‍ത്തു.
ടോക്കിയോയില്‍ സ്ഥാപിച്ച 68.55 മീറ്റര്‍ പാരാലിമ്പിക്സ് റെക്കോര്‍ഡ് പാരീസില്‍ ആദ്യ ശ്രമത്തില്‍ തന്നെ 69.11 മീറ്റര്‍ ത്രോയിലൂടെ സുമിത് തകര്‍ത്തു. രണ്ടാം ത്രോയില്‍ 70.59 മീറ്റര്‍ പിന്നിട്ടതോടെ വീണ്ടും റെക്കോഡ്.
മൂന്നാമത്തെ ത്രോ 66.66 മീറ്ററായിരുന്നു, നാലാമത്തേത് തെറ്റായ ത്രോ ആയതിനാല്‍ കണക്കാക്കിയില്ല. അഞ്ചാമത്തെ ത്രോയില്‍ സുമിത് വീണ്ടും 69.04 മീറ്റര്‍ ദൂരം കണ്ടെത്തി.
ശ്രീലങ്കയുടെ ദുലന്‍ കൊടിത്തുവാക്കു 66.57 മീറ്റര്‍ എറിഞ്ഞ് വെള്ളി മെഡല്‍ സ്വന്തമാക്കി.
സുമിത്തിന്റെ മെഡല്‍ നേട്ടത്തോടെ 3 സ്വര്‍ണവും 5 വെള്ളിയും 6 വെങ്കലവുമടക്കം പാരീസ് പാരലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 14 ആയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്