ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകറിന് വിലക്ക് ഏർപ്പെടുത്തി ഇന്‍റര്‍നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി.താരം നിരോധിത മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.21 മാസത്തേക്കാണ് വിലക്ക്.
ജിംനാസ്റ്റിക്സില്‍ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് ദിപ.റിയോ ഒളിംപിക്‌സില്‍ ദിപ കര്‍മാകറിനു തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്. വെറും 0.15 പോയിന്‍റിനാണ് മെഡല്‍ കൈയകലത്തില്‍ വഴുതിപ്പോയത്.
ഒളിംപിക്‌സ് ജിംനാസ്റ്റിക്സില്‍ ഇന്ത്യയ്ക്ക് ദിപയിലൂടെ നാലാം സ്ഥാനം ലഭിക്കുകയായിരുന്നു. ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ദിപ കാഴ്ചവച്ചത്.
വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ 2023 ജൂലൈ വരെയുള്ള മത്സരങ്ങൾ ദിപയ്ക്ക് നഷ്ടമാകും.കൂടാതെ 2021 ഒക്ടോബര്‍ 11 മുതലുള്ള താരത്തിന്‍റെ മത്സരഫലങ്ങള്‍ അസാധു ആവുകയും ചെയ്യും
English summary: ITA imposed ban on Dipa Karmakar
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്