ഐഎസ്എൽ; ബംഗലൂരുവിനെ മുട്ടുകുത്തിച്ച് ഒഡീഷ

NOVEMBER 24, 2021, 10:38 PM

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷയ്ക്ക് ജയത്തുടക്കം.ബംഗലൂരു എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്  വീഴ്ത്തിയാണ് ഒഡീഷ വിജയക്കൊടിപാറിച്ചത്.

ജാവി ഹെര്‍ണാണ്ടസിന്‍റെ ഇരട്ട ഗോളാണ് ഒഡീഷയെ വിജയരഥത്തിലേക്ക് എത്തിച്ചത്.ഇഞ്ചുറി ടൈമില്‍  അരിദായി സുവാരസ് വലകുലുക്കിയതോടെ ഒഡീഷ വിജയം ഉറപ്പിച്ചു.

ബംഗലൂരുവിന്റെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്.ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച ബെംഗലൂരുവിന് ഒഡീഷക്കെതതിരെ ആ മികവ് പുറത്തെടുക്കാനായില്ല.അലന്‍ കോസ്റ്റ നേടിയ ഏക ഗോൾ മാത്രമാണ് ബംഗലൂരുവിന് ഇന്ന് അല്പം ആശ്വാസം നൽകിയത്.

vachakam
vachakam
vachakam

മത്സരം  തുടങ്ങി മുന്നാം മിനിറ്റില്‍ തന്നെ ഒഡീഷ ലീഡ് ഉറപ്പിച്ചിരുന്നു.ബെംഗലൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്‍റെ പിഴവില്‍ നിന്ന് ജാവി ഹെര്‍ണാണ്ടസാണ് വലകുലുക്കിയത്.തുടർന്ന് ഇരുപതാം മിനിറ്റില്‍ ഹെക്ടര്‍ റോഡസിന്‍റെ ഗോള്‍ ലൈന്‍ സേവിനെത്തുടര്‍ന്ന് ലഭിച്ച കോര്‍ണറില്‍ നിന്ന് അലന്‍ കോസ്റ്റ ബെംഗലൂരു എഫ്‌സിയെ സമനിലയിൽ എത്തിച്ചു.

പക്ഷേ പിന്നീട് ഒരു ഗോൾ നേടുക എന്നത് ബംഗലൂരുവിന് ഒരു നടക്കാത്ത സ്വപ്നമായി മാറുകയായിരുന്നു.രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഒഡീഷ വീണ്ടും ലീഡ് സ്വന്തമാക്കിയത്.ജാവി തന്നെയായിരുന്നു ഈ ഗോളിനും ജന്മം നൽകിയത്.

അറുപത്തിയൊന്നാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വയെ ബോക്സില്‍ വീഴ്ത്തിയതിന് ബെംഗലൂരുവിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക്  ലക്ഷ്യം കാണാനാവാഞ്ഞത് ബംഗലൂരുവിന് തിരിച്ചടിയായി.

vachakam
vachakam
vachakam

ഛേത്രിയുടെ കിക്ക് ഒഡീഷ ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗ് തടുത്തിട്ടശേഷം റീബൗണ്ടില്‍ ബെംഗലൂരു പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.അവസാന നിമിഷം സമനില ഗോളിനായി ബെംഗലൂരു കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ അരിദായി സുവാരസിന്‍റെ ഗോളിലൂടെ ഒഡീഷ വിജയവും മൂന്ന് പോയന്‍റും ഉറപ്പിച്ചു.

ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ഒഡീഷ ബംഗലൂരുവിനെ തോല്‍പ്പിക്കുന്നത്.കിക്കോ റാമിറസിനെ പരിശീലകനായി എത്തിച്ച് ഏറെ പ്രതീക്ഷയോടെ മൈതാനത്തേക്ക് ഇറങ്ങിയ ഒഡീഷയ്ക്ക് ഇരട്ടി മധുരം നൽകുന്നതായിരുന്നു ഈ വിജയം.

English summary: ISL: Odisha beat Bengaluru 3-1


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam