ഐപിഎല്‍ 2022 സമാപന ചടങ്ങ് ഗംഭീരവും താരനിബിഡവുമാവും എന്ന് റിപ്പോർട്ടുകൾ. മെയ് 29 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബോളിവുഡ് നടന് രണ്‍വീര്‍ സിംഗും സംഗീതജ്ഞന് എആര്‍ റഹ് മാനും പങ്കെടുക്കും. അതോടെ ഇത്തവണത്തെ ഐപിഎല്‍ സമാപനച്ചടങ്ങ് കളറാകുമെന്ന കാര്യത്തിൽ സംശയമില്ല.
ഇരുവരും ചേര്‍ന്നൊരുക്കുന്ന 30 മിനിട്ട് ദൈര്‍ഘ്യമുള്ള ഷോ പരിപാടിയുടെ മുഖ്യ ആകര്‍ഷണമാവും. ഇവന്റ് ആസൂത്രണം ചെയ്യാനും ആശയം രൂപപ്പെടുത്താനും ചെയ്യുന്ന ഏജന്‍സിയായി ടിസിഎം പ്ലാറ്റ്ഫോമിനെ ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രികറ്റ് ഇന്‍ ഇന്‍ഡ്യ (ബിസിസിഐ) നിയമിച്ചു.
ഫൈനല്‍ മത്സരം അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത്. മെയ് 29ന് കലാശപ്പോര് നടക്കും. 27ന് രണ്ടാം ക്വാളിഫയറും അഹ്മദാബാദില്വച്ച് തന്നെ നടക്കും. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ വച്ചാവും നടക്കുക. എല്ലാ മത്സരങ്ങള്‍ക്കും പൂര്‍ണ തോതില്‍ കാണികളെ അനുവദിക്കും. ബിസിസിഐ അപെക്സ് കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്