റൺവേട്ട തുടർന്ന് കോലി;  കൂടെ പോന്നത് ചരിത്ര റെക്കോർഡും 

MAY 14, 2022, 8:40 AM

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർസിബി) സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിക്ക് കിരീടം.

ലീഗിൽ 6,500 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് കോലി. ബ്രാബോൺ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സിനെതിരെയാണ്  കോഹ്‌ലിയുടെ വിജയം.

താരത്തിന്‍റെ 22ാം മത്സരവും 212ാം ഇന്നിങ്സുമായിരുന്നു ഇത്. ഈ മത്സരത്തിന് മുന്‍പ് വെറും ഒരു റണ്‍സ് മാത്രമായിരുന്നു ലീഗില്‍ 6,500 തികയ്‌ക്കാന്‍ കോലിക്ക് വേണ്ടിയിരുന്നത്.

vachakam
vachakam
vachakam

ഹർപ്രീത് ബ്രാറിന്‍റെ പന്തിൽ സിംഗിളെടുത്താണ് ബാംഗ്ലൂര്‍ ഓപ്പണര്‍ ചരിത്ര നേട്ടം ആഘോഷിച്ചത്. മത്സരത്തില്‍ 20 റണ്‍സെടുത്ത് താരം പുറത്തായിരുന്നു.

നിലവില്‍ 6519 റണ്‍സുമായി ലീഗിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏറെ മുന്നിലാണ് കോലി. ശിഖര്‍ ധവാന്‍ 6186 (203 ഇന്നിങ്സ്), ഡേവിഡ് വാര്‍ണര്‍ 5876 (160 ഇന്നിങ്‌സ്), രോഹിത് ശര്‍മ 5829 (220 ഇന്നിങ്‌സ്), സുരേഷ്‌ റെയ്‌ന 5528 (200 ഇന്നിങ്‌സ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam