ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട കായിക ടൂർണമെന്റ് എന്ന റെക്കോർഡുമായി ഐ.പി.എൽ 2020

NOVEMBER 21, 2020, 3:37 PM

ദുബായ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട കായിക ടൂർണമെന്റ് എന്ന റെകോർഡ് ഇനി ഐ.പി.എൽ 2020ന്​ സ്വന്തം. ​ബ്രോഡ്​കാസ്​റ്റ്​ ഓഡിയൻസ്​ റിസർച്​ കൗൺസിൽ ഓഫ്​ ഇന്ത്യയുടെ (BARC) കണക്കുകൾ പ്രകാരം 400 ബില്യൺ​ മിനിറ്റുകളാണ് പ്രേക്ഷകർ കളി കണ്ടത്​. 

 പ്രേക്ഷകരുടെ എണ്ണത്തിൽ 23 ശതമാനം അധിക വളർച്ചയാണ്​ ​ഈ വർഷമുണ്ടായത്​. 344 ബല്യൺ വ്യൂവിങ്​ മിനുറ്റുകളെന്ന 2019 ലെ ഏകദിന ലോകകപ്പി​ന്റെ റെക്കോർഡാണ് ഇതോടെ പിന്നിലായത്​.

ഹിന്ദി, ബംഗാളി,​ തെലുങ്ക്​, തമിഴ്​, കന്നട ഭാഷകളിലും ഐ.പി.എൽ ​സംപ്രേക്ഷണം ചെയ്​തതും ​ ഫെസ്​റ്റിവൻ സീസണുകളിൽ ആളുകൾ വീട്ടിലിരുന്നതും സ്​ത്രീകളും കുട്ടികളുമടക്കമുള്ളവർ മത്സരം കണ്ടതുമെല്ലാം ഗുണകരമായെന്നും സ്​റ്റാർസ്​ സ്​പോർട്​സ്​ ഇന്ത്യ പ്രതികരിച്ചു.

vachakam
vachakam
vachakam

IPL 2020 is the most watched sports tournament in India.

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS