ബെൻ മടങ്ങുന്നു 

APRIL 17, 2021, 5:09 PM

മുംബൈ: പരിക്ക് പറ്റിയ രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്റ്റോക്സ് ഉടൻ നാട്ടിലേക്ക് തിരികെ പോകും.കൈവിരലിനേറ്റ പരിക്ക് മൂലമാണ് അദ്ദേഹം മത്സരങ്ങളിൽ നിന്നും പിന്മാറി തിരികെ പോകുന്നത്.സ്റ്റോക്സിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് സ്കാനിങ് റിസള്‍ട്ട് വന്നിരുന്നു.

ഈ സീസണിലെ രാജസ്ഥാന്‍റെ ആദ്യ മത്സരത്തിലാണ് സ്റ്റോക്സിന് പരിക്ക് പറ്റുന്നത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ക്രിസ് ഗെയിലിൻ്റെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തില്‍ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു.

പരിക്ക് മൂലം അദ്ദേഹത്തിന് വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങാൻ കഴിയില്ലെന്ന് മുൻപ് രാജസ്ഥാൻ റോയൽസ് വ്യക്തമാക്കിയിരുന്നു.എങ്കിലും ടീമിന് പിന്തുണയുമായി ഈ സീസണില്‍ താരം ടീമിനൊപ്പം തുടരുമെന്നായിരുന്നു മാനേജ്മെന്‍റ് അറിയിച്ചത്

vachakam
vachakam
vachakam

English summary: Injured Rajasthan Royals batsman Ben Stokes will return home soon

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam