ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരത്തിന് നവംബർ 20 ന് ഗോവയിൽ തുടക്കം

NOVEMBER 20, 2020, 8:26 AM

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരത്തിന് നവംബർ 20 ന് ഗോവയിൽ തുടക്കം. വൈകിട്ട് 7.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. കോവിഡ് കാലമായതിനാൽ കാണികൾക്കു പ്രവേശനമില്ലാതെയാണു മുഴുവൻ മത്സരങ്ങളും നടത്തുക.

ഗോവയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഐ ലീഗിൽനിന്ന് ഈസ്റ്റ് ബംഗാൾകൂടി എത്തിയതോടെ ഇത്തവണ 11 ടീമുകളാണു രംഗത്ത്. ഫൈനലും സെമിയും ഉൾപ്പെടെ ലീഗിൽ ആകെ 115 മത്സരങ്ങൾ. ലീഗ് റൗണ്ടിൽ ഓരോ ടീമും 2 തവണ ഏറ്റുമുട്ടും.

ഓരോ ടീമിനും 20 മത്സരങ്ങൾ വീതം. ലീഗ് റൗണ്ട് പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിൽ ആദ്യ 4 സ്ഥാനങ്ങളിൽ നിൽക്കുന്നവർ സെമിയിലേക്കു യോഗ്യത നേടും. 11-ാം റൗണ്ട് വരെയുള്ള മത്സരക്രമമേ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളൂ. എല്ലാ മത്സരങ്ങളും രാത്രി 7.30 മുതൽ സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം ലഭിക്കും.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS