ഭുവനേശ്വര്‍: ഇന്ത്യന്‍ ഫുട്ബോളിനെ പ്രശംസിച്ച് മുന്‍ ആഴ്സണല്‍ മാനേജരും നിലവില്‍ ഫിഫയുടെ ആഗോള ഫുട്ബോള്‍ വികസന മേധാവിയുമായ ആഴ്സെന്‍ വെംഗര്‍. പര്യവേക്ഷണം ചെയ്യാന്‍ കാത്തിരിക്കുന്ന ഒരു സ്വര്‍ണ്ണ ഖനിയാണ് ഇന്ത്യന്‍ ഫുട്‌ബോളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള പരിപാടിയുമായി വെംഗര്‍ ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുകയാണ്. ഭുവനേശ്വറിലെ എഐഎഫ്എഫ്-ഫിഫ അക്കാദമിയുടെ ഉദ്ഘാടനത്തിനായി എത്തിയ അദ്ദേഹം മൂന്നു ദിവസം ഇന്ത്യയില്‍ ഉണ്ടാവും.
ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ഫുട്‌ബോള്‍ ലോക ഭൂപടത്തില്‍ ഇല്ലെന്നത് അസാധ്യമാണെന്ന് അക്കാദമി ഉദ്ഘാടന വേളയില്‍ വെംഗര്‍ പറഞ്ഞു.
'ഞാന്‍ എപ്പോഴും ഇന്ത്യയോട് ആകൃഷ്ടനായിരുന്നു. ലോകത്തെ ഫുട്‌ബോള്‍ മെച്ചപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. 1.4 ബില്യണ്‍ വരുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ഫുട്‌ബോള്‍ ലോക ഭൂപടത്തില്‍ ഇല്ല എന്നത് അസാധ്യമാണ്. നമ്മള്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ ഇവിടെയുള്ള സാധ്യതകള്‍ സങ്കല്‍പ്പിക്കുക. എന്റെ പ്രധാന ലക്ഷ്യം ഇവിടെ ഒരു സ്വര്‍ണ്ണ ഖനി ഉണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്തുക എന്നതാണ്, എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണ്ണമായും പര്യവേക്ഷണം ചെയ്യപ്പെടുകയോ ചൂഷണം ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല,''വെംഗര്‍ പറഞ്ഞു.
ഒരു ഫുട്‌ബോള്‍ രാഷ്ട്രമെന്ന നിലയില്‍ മെച്ചപ്പെടാന്‍ ഇന്ത്യയ്ക്ക് വലിയ ആസ്തികളും മികച്ച ഗുണങ്ങളുമുണ്ടെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്