പന്തിനു പകരം ഇഷാന്‍ കിഷനെയാണോ കെ.എസ്.ഭരതിനെയാണോ ഉള്‍പ്പെടുത്തേണ്ടത്? രവി ശാസ്ത്രിയുടെ മറുപടി ഇങ്ങനെ

JUNE 2, 2023, 6:52 PM

മുംബൈ: ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന് ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ബൂമ്രയുടെ അഭാവത്തിലും ഇന്ത്യയുടെ പേസ് നിര ശക്തമാണ്. പന്തിനു പകരം ഇഷാന്‍ കിഷനെയാണോ കെ.എസ്.ഭരതിനെയാണോ ഉള്‍പ്പെടുത്തേണ്ടതെന്ന ചിന്തയിലാണ് ടീം. അതിനിടെയാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം രവി ശാസ്ത്രി തന്റെ 12 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. പന്തിനു പകരം ആരെയാണ് ഉള്‍പ്പെടുത്തേണ്ടത് എന്നതിന് മറുപടിയും അദ്ദേഹം നല്‍കുന്നു. 

'കഴിഞ്ഞ വര്‍ഷത്തെ ടെസ്റ്റ് ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ആ മത്സരത്തില്‍നിന്ന് എന്താണ് പഠിച്ചത് എന്നുള്ളത് വളരെ പ്രധാനമാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്ക് ഉചിതമായ ടീമിനെ വേണം തിരഞ്ഞെടുക്കാന്‍. കഴിഞ്ഞ തവണ സൗതാംപ്റ്റണില്‍ ഇരുണ്ടുമൂടിയ കാലാവസ്ഥയായിരുന്നു. ഞാന്‍ എന്റെ 'ടീം 12' നെ തിരഞ്ഞെടുത്തിട്ടുണ്ട്. അത് ഇങ്ങനെയാണ്: 

1.രോഹിത് ശര്‍മ, 2.ശുഭ്മാന്‍ ഗില്‍, 3.ചേതേശ്വര്‍ പൂജാര, 4.വിരാട് കോലി, 5. അജങ്ക്യ രഹാനെ.

vachakam
vachakam
vachakam

ആറാം സ്ഥാനത്തേക്ക് ഇഷാന്‍ കിഷനോ ഭരതോ എന്നതാണ് തീരുമാനിക്കേണ്ടത്. എനിക്ക് പറയാനുള്ള ഇന്ത്യ സാഹചര്യമനുസരിച്ച് തീരുമാനം എടുക്കണമെന്നാണ്. ആരാണ് കളിക്കുന്നത് അത് അനുസരിച്ച് തീരുമാനിക്കണം. രണ്ടു സ്പിന്നര്‍മാരെയാണ് കളിപ്പിക്കുന്നതെങ്കില്‍ ഭരതിനെ ഉള്‍പ്പെടുത്താം. നാലു പേസര്‍മാരും ഒരു സ്പിന്നറുമാണെങ്കില്‍ തീരുമാനം മാറാം. ആറാമത് ജഡേജ, ഏഴാമത് മൊഹമ്മദ് ഷമി, എട്ട് മുഹമ്മദ് സിറാജ്, 9 ഷാര്‍ദുല്‍ ഠാക്കൂര്‍, 11 രവിചന്ദ്ര അശ്വിന്‍, 10 ഉമേഷ് യാദവ്' രവി ശാസ്ത്രി പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam