എഐഎഫ്എഫിന്റെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സന്ദേഷ് ജിംഗന്

JULY 21, 2021, 8:37 PM

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ  (എഐഎഫ്എഫ്) 2020-21 സീസണിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിന് സന്ദേഷ് ജിംഗൻ അർഹനായി.ആദ്യമായാണ് ഈ പുരസ്‌കാരം ജിംഗൻ നേടുന്നത്.2014 ൽ എഐഎഫ്എഫ് എമർജിംഗ് പ്ലെയർ പുരസ്‌കാരവും കഴിഞ്ഞ വർഷം അർജ്ജുന പുരസ്‌കാരവും നേടിയിട്ടുണ്ട്.

ജിങ്കൻ മോഹൻ ബഗാന് വേണ്ടിയും ഇന്ത്യൻ ദേശീയ ടീമിന് വേണ്ടിയും നടത്തിയ പ്രകടനങ്ങളാണ്  ഈ പുരസ്കാരത്തിന് അർഹനാക്കിയത്.2015 മുതൽ ഇന്ത്യൻ ടീമിനായി കളിക്കുന്ന ജിങ്കൻ ഇതുവരെ ഇന്ത്യക്കായി 40 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2019ൽ ഖത്തറിനെതിരായ നിർണായക മത്സരത്തിൽ സമനില ഉറപ്പിക്കാനും ജിംഗൻ നിർണ്ണായക പങ്കുവഹിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ആറ് സീസൺ കളിച്ച താരം ക്ലബ് വിട്ട ശേഷം എടി‌കെ മോഹൻ ബഗാനിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു.പിച്ചിൽ സുനിൽ ഛേത്രിയുടെ അഭാവത്തിൽ പലപ്പോഴും ക്യാപ്റ്റന്റെ ആംബാൻഡ് ധരിച്ചിരുന്ന ജിംഗൻ നിലവിൽ ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്പി‌ഐ‌ഐ)യുടെ ബോർഡ് അംഗം കൂടിയാണ്. 

vachakam
vachakam
vachakam

അതേസമയം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ  (എഐഎഫ്എഫ്) 2020-21 സീസണിലെ എമർജിംഗ് പ്ലെയറിനുള്ള പുരസ്‌കാരം മണിപ്പൂരിൽ നിന്നുള്ള 20കാരനായ സുരേഷ് സിംഗ് വാങ്ജാമിനാണ് ലഭിച്ചത്. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിക്കായി കാഴ്ച്ചവെച്ച പ്രകടനമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ചൊവ്വാഴ്ച്ച  ബാലാ ദേവിയെ മികച്ച വനിതാ താരമായും  മനീഷ കല്യാണിനെ മികച്ച എമർജിംഗ് പ്ലെയറായും എഐ എഫ് എഫ് പ്രഖ്യാപിച്ചിരുന്നു. 

English summary: India footballer Sandesh Jhinghan, who turned 28 on Wednesday, won the All India Football Federation (AIFF) Men's Player of the Year award

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam