രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിനോട് അഞ്ച് റൺസിന് തോറ്റ ഇന്ത്യക്ക് പരമ്പര നഷ്ടമായി. ഇനി അവസാന ഏകദിനം ജയിച്ചു വൻ നാണക്കേട് ഒഴിവാക്കുകയാകും ഇന്ത്യയുടെ മുമ്പിലുള്ള വലിയ വെല്ലുവിളി. 272 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുക്കാനേ സാധിച്ചുള്ളൂ.
അവസാന ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ 28 പന്തിൽ 51 റൺസെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 82 റൺസെടുത്ത ശ്രേയസ് അയ്യരും 56 റൺസെടുത്ത അക്സർ പട്ടേലും ഇന്ത്യക്കായി മികച്ച സ്കോർ നേടി.
വിരാട് കോഹ്ലി അഞ്ചും ശിക്കർ ധവാൻ എട്ടും റൺസെടുത്ത് മാത്രമാണ് എടുത്തത്. വാഷിങ്ടൺ സുന്ദർ 11ഉം കെ.എൽ രാഹുൽ 14 ഉം റൺസെടുത്ത് മടങ്ങി. ശ്രേയസ് അയ്യരുടെയും അക്സർ പട്ടേലിന്റെയും നാലാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് പ്രതിക്ഷ നൽകിയത്. 113 റൺസാണ് ഈ കൂട്ടുക്കെട്ടിൽ പിറന്നത്. എന്നാൽ, ശ്രേയസും അക്സറും പുറത്തായതോടെ ഇന്ത്യയുടെ നില ആശങ്കയിലാവുകയായിരുന്നു.
അതേസമയം ഇന്ത്യൻ ബോളർമാർക്കു മുന്നിൽ രക്ഷകനായി അവതരിച്ചത് മെഹ്ദി ഹസ്സൻ ആയിരുന്നു. അവസാന പന്തിൽ സെഞ്ച്വറി കുറിച്ച താരത്തിന്റെ പ്രകടനത്തിൽ ബംഗ്ലാദേശ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്