കോഹ്ലിയോ അശ്വിനോ അമ്പയറിംഗിലേക്ക് വരുന്നത് കാണാൻ ആഗ്രഹമുണ്ട്: സൈമൺ ടൗഫൽ

MAY 29, 2022, 10:41 AM

ലണ്ടൻ: ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗിനെ അമ്പയറിങ്ങിലേക്ക് എത്താൻ താൻ വെല്ലുവിളിച്ചിരുന്നതായി സൈമൺ ടൗഫലിന്റെ വെളിപ്പെടുത്തൽ. എന്നാൽ തന്റെ താത്പര്യം അതിലല്ല എന്ന് പറഞ്ഞ് സെവാഗ് പിന്മാറുകയായിരുന്നു എന്നും ടൗഫൽ പറയുന്നു.
അമ്പയറിങ് എന്ന കാര്യം സെവാഗിന്റെ തലയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.

സെവാഗിനെ ഞാൻ വെല്ലുവിളിക്കുകയാണ് ചെയ്തത്. കാരണം സ്‌ക്വയർ ലെഗ്ഗിൽ എനിക്ക് ഒപ്പം നിൽക്കുമ്പോൾ ഔട്ട് ആണോ നോട്ട് ഔട്ട് ആണോ എന്നെല്ലാം സെവാഗ് പറയും. എന്നാൽ സെവാഗ് താത്പര്യമില്ലെന്ന് പറഞ്ഞു. സെവാഗിന് താത്പര്യം അതിലല്ല, ടൗഫൽ പറയുന്നു.
മോർക്കലിനും അമ്പയറിങ്ങിൽ താത്പര്യം ഉണ്ടായിരുന്നു. എന്നാൽ ഇത് എല്ലാവർക്കും പറ്റിയതല്ല.

വീരേന്ദർ സെവാഗ്, അല്ലെങ്കിൽ കോഹ്ലിയോ അശ്വിനോ അമ്പയറിങ്ങിലേക്ക് വരുന്നത് കാണാൻ ആഗ്രഹമുണ്ട്. എല്ലാ പ്രധാന നിയമങ്ങളെ കുറിച്ചും അവർക്ക് അറിയാം, ടൗഫൽ ചൂണ്ടിക്കാണിച്ചു.
കറാച്ചിയോ അതുപോലുള്ള ഇടങ്ങളിലോ കളിക്കുമ്പോഴല്ലാതെ അമ്പയറിങ് ബോറിങ് ആവില്ല. അമ്പയറിങ് വെല്ലുവിളി നിറഞ്ഞതാണ്.

vachakam
vachakam
vachakam

എങ്ങനെയാണ് ഇത്രയും സമയം ഫോക്കസ് ചെയ്ത് നിൽക്കുക എന്ന് പലരും ചോദിക്കും. എന്നാൽ അങ്ങനെയല്ല. ഒരു ചെറിയ നിമിഷത്തിലേക്ക് മാത്രമാണ് നോക്കേണ്ടത്, സൈമൺ ടൗഫൽ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam