ജർമ്മൻ ബുണ്ടസ് ലീഗയിൽ തന്റെ മികവ് തുടർന്ന് ഹാരി കെയിൻ. ഹാട്രിക് ഗോളുകളും 2 അസിസ്റ്റുകളുമായി തിളങ്ങിയ കെയിനിന്റെ മികവിൽ ബോകമിനെ എതിരില്ലാത്ത 7 ഗോളുകൾക്കാണ് ബയേൺ മ്യൂണിക് ഇന്ന് തകർത്തത്. ബയേണിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ നാലാം മിനിറ്റിൽ സാനെയുടെ പാസിൽ നിന്നു ചുപോ മോട്ടിങാണ് അവരുടെ ഗോൾവേട്ട തുടങ്ങിയത്. 12-ാമത്തെ മിനിറ്റിൽ കെയിൻ തന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടു.
29-ാമത്തെ മിനിറ്റിൽ ജോഷുവ കിമ്മിഷിന്റെ പാസിൽ നിന്ന് ഡി ലിറ്റ് മൂന്നാം ഗോൾ നേടി. 9 മിനിറ്റിനുള്ളിൽ സാനെയുടെ ഗോളിന് അവസരം ഒരുക്കിയത് കെയിൻ ആയിരുന്നു. രണ്ടാം പകുതിയിൽ 54-ാമത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട കെയിൻ ബയേണിന്റെ അഞ്ചാം ഗോളും നേടി.
81-ാമത്തെ മിനിറ്റിൽ മത്തിയാസ് ടെലിന്റെ ഗോളിന് അവസരം ഉണ്ടാക്കിയ
കെയിൻ 88-ാമത്തെ മിനിറ്റിൽ തന്റെ ഹാട്രിക്കും ബയേണിന്റെ വമ്പൻ ജയവും
പൂർത്തിയാക്കുകയായിരുന്നു. ഇത് വരെ കളിച്ച 5 ബുണ്ടസ് ലീഗ മത്സരങ്ങളിൽ
നിന്ന് 7 ഗോളുകൾ നേടിയ കെയിൻ ബയേണിനായി ആദ്യ 5 കളികളിൽ നിന്ന് ഏറ്റവും
കൂടുതൽ ഗോൾ നേടുന്ന താരവുമായി. ജയത്തോടെ ബയേൺ ഒന്നാം സ്ഥാനത്ത്
തിരികെയെത്തി. അതേസമയം 14-ാമതാണ് ബോകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്