ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് നഷ്ടമായേക്കും. ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ വിരലിന് പൊട്ടലേറ്റ ഗ്രീനിന് വരും ദിവസങ്ങളിലെ ആരോഗ്യ പുരോഗതി നിർണായകമാകുമെന്ന് ക്യാപ്ടൻ പാറ്റ് കമ്മിൻസ് സൂചിപ്പിച്ചതോടെയാണിത്.
'ആദ്യ ടെസ്റ്റിൽ ഗ്രീൻ പന്തെറിയില്ല എന്ന് എനിക്കറിയാം. വരും ആഴ്ച താരത്തിന് ഏറെ നിർണായകമാണ്. സുഖംപ്രാപിച്ച് തുടങ്ങിയാൽ വേഗം മാറുന്ന പരിക്കാണ് ഗ്രീനിന് സംഭവിച്ചത്. അടുത്ത ആഴ്ചയോടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ' എന്നും പാറ്റ് കമ്മിൻസ് പറഞ്ഞു.
നിലവിലെ ഓസീസ് ടെസ്റ്റ് ടീമിനെ സന്തുലിതമാക്കുന്ന താരമാണ് 23കാരനായ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. ഗ്രീൻ ടീമിലുണ്ടെങ്കിൽ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസർമാരെയും രണ്ട് സ്പിന്നർമാരെയും ഓസീസിന് ഇന്ത്യക്കെതിരെ കളിപ്പിക്കാം.
ഗ്രീൻ മൂന്നാം സീമറായി വരുന്നതിനാലാണിത്. നാഗ്പൂർ ടെസ്റ്റിൽ പന്തെറിയില്ല എന്നുറപ്പുള്ളതിനാൽ ഗ്രീനിന് പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.
ഓസീസിനായി 18 ടെസ്റ്റിൽ 806 റൺസും 23 വിക്കറ്റും 23കാരനായ ഗ്രീനിനുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം നാഗ്പൂരിൽ ഒൻപതാം തിയതിയാണ് ആരംഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്