ഗംഭീറിന് വെല്ലുവിളികളേറെ; രണ്ട് ലോകകപ്പുള്‍പ്പെടെ 8 ദൗത്യം മുന്നിൽ 

JULY 10, 2024, 3:39 PM

ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റത്തിൻ്റെ കാലമാണ്. രാഹുൽ ദ്രാവിഡിൽ നിന്ന് ഗൗതം ഗംഭീറിലേക്ക്  ടീമിൻ്റെ കടിഞ്ഞാൺ എത്തിയിരിക്കുകയാണ്. ഇരുവരും വ്യത്യസ്ത ശൈലിയിലുള്ള വ്യക്തിത്വങ്ങൾ ആയതിനാൽ ഗംഭീറിന് കീഴിൽ ടീമിൻ്റെ സമീപനത്തിൽ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയ്‌ക്കായി ഐസിസി ട്രോഫി നേടിയതിന് പിന്നാലെയാണ്  ദ്രാവിഡ് ഗംഭീറിന് തൻ്റെ റോൾ കൈമാറിയത്.

ദ്രാവിഡ് നിർത്തിയിടത്തു നിന്ന് തുടങ്ങി ടീമിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുക എന്നതാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ ദൗത്യം. ഇന്ത്യൻ ടീമിൻ്റെ പരിശീലകനെന്ന നിലയിൽ, 2027 വരെയുള്ള കാലയളവിൽ ഗംഭീറിന് മുന്നിൽ എട്ട് വലിയ മത്സരങ്ങളുണ്ട്. ഇതില്‍ എത്രയെണ്ണത്തില്‍ ടീമിനെ വിജയികളാക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.

ഈ വര്‍ഷമവസാനവും അടുത്ത വര്‍ഷമാദ്യവും നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്ബരയാണ് ആദ്യത്തേത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഈ പോരാട്ടം കോച്ചെന്ന നിലയില്‍ ഗംഭീറിനു അഗ്നിപരീക്ഷ തന്നെയായിരിക്കും. ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കുകയെന്നത് ലോകകപ്പ് നേട്ടത്തിനു തുല്യമായാണ് പരിഗണിക്കപ്പെടുന്നത്. 

vachakam
vachakam
vachakam

അടുത്ത വർഷത്തെ ചാമ്പ്യൻസ് ട്രോഫിയാണ് ഗംഭീറിൻ്റെ രണ്ടാമത്തെ ദൗത്യം. ഏകദിന ഫോർമാറ്റിലാണ് പാകിസ്ഥാൻ ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യൻ കോച്ചെന്ന നിലയിൽ ഗംഭീറിൻ്റെ ആദ്യ ഐസിസി ടൂർണമെൻ്റ് കൂടിയാണിത്. ഇതിനായി മികച്ച ഒരു ടീമിനെ അദ്ദേഹം തയ്യാറാക്കേണ്ടതുണ്ട്. സീനിയർ താരങ്ങളുള്ള ഏറ്റവും ശക്തമായ ടീമിനെയാണ് ഇന്ത്യ ടൂർണമെൻ്റിൽ ഇറക്കുക.

2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആണ്  മൂന്നാമത്തേത്. WTC പോയിൻ്റ് പട്ടികയിൽ നിലവിൽ ഇന്ത്യയാണ് ഒന്നാമത്. അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ലെങ്കിൽ തുടർച്ചയായി മൂന്നാം തവണയും ഇന്ത്യ ഫൈനലിലെത്തും.ഓസ്‌ട്രേലിയ, ന്യൂസിലൻഡ്  ഇവയിലൊരു ടീമായിരിക്കും ഇന്ത്യയുടെ എതിരാളികൾ. 2021ലും 2023ലും നടന്ന അവസാന രണ്ട് ഡബ്ല്യുടിസി ഫൈനലുകളിലും ഇന്ത്യ തോറ്റിരുന്നു. ഈ തോൽവി പരമ്പര അവസാനിപ്പിക്കാൻ ഗംഭീറിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണണം. 

2026ല്‍  നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ് ഗംഭീറിന്റെ അഞ്ചാമത്തെ ചാലഞ്ച്. ഇന്ത്യയെക്കൂടാതെ ശ്രീലങ്കയും ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുന്നുണ്ട്. ടി20 ലോകകപ്പിനു ശേഷം 2026ല്‍ ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്ബരയും ഗംഭീറിനു വെല്ലുവിളിയാണ്. ആറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവിടെ ഇന്ത്യ ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത്. 2009നു ശേഷം ന്യൂസിലാന്‍ഡില്‍ ടെസ്റ്റ് പരമ്ബര വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല.

vachakam
vachakam
vachakam

2027ലെ ഏകദിന ലോകകപ്പാണ് ഗംഭീറിന്റെ ഏഴാമത്തെ ദൗത്യം 2023ലെ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ഇന്ത്യ കിരീടം തന്നെയാവും സ്വപ്‌നം കാണുന്നത്. ഗംഭീറിന്റെ അവസാന ദൗത്യം 2027ലെ ഡബ്ല്യുടിസി ഫൈനലായിരിക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam