ബ്രസീല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേൽ മാർട്ടിനെല്ലി പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിൽ തന്നെ തുടരും. താരം ക്ലബ്ബുമായുള്ള കരാർ നീട്ടിയതായി ആഴ്സണൽ തന്നെയാണ് വ്യക്തമാക്കിയത്.2027വരെ നീണ്ടുനിൽക്കുന്ന നാല് വർഷത്തെ കരാറിലാണ് മാർട്ടിനെല്ലി ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്നത്.ആവശ്യമെങ്കില്‍ 12 മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ കരാര്‍.
ഇത് തന്റെ ക്ലബ്ബാണെന്നും ആഴ്സണലിൽ തുടരാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ക്ലബ്ബ് പുറത്തുവിട്ട വീഡിയോയിൽ മാർട്ടിനെല്ലി പറഞ്ഞിരുന്നു.താൻ ജനിച്ചത് നോർത്ത് ലണ്ടനിൽ നിന്ന് വളരെ അകലെയാണെന്നും പക്ഷേ ആഴ്സണലിൽ എത്തിയതോടെ അവരിൽ ഒരാളായി തനിക്ക് മാറാൻ കഴിഞ്ഞുവെന്നും മാർട്ടിനെല്ലി പറഞ്ഞു. ഈ സ്ഥലം ഫുട്ബോളിനേക്കാൾ കൂടുതൽ പ്രിയമാണെന്ന് മനസ്സിലാക്കാൻ തനിക്ക് അധിക സമയം വേണ്ടി വന്നില്ല എന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം ഗാബി ഒരു പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ക്ലബ്ബ് മാനേജർ മൈക്കൽ അർട്ടെറ്റ പ്രതികരിച്ചു."ഗാബി ഇപ്പോഴും വളരെ ചെറുപ്പമാണ്, അതിനാൽ അവനിൽ നിന്ന് ഇനിയും ഒരുപാട് കാര്യങ്ങൾ വരാനുണ്ടെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾ ഒരുമിച്ച് ഈ യാത്രയിൽ പങ്കെടുക്കുന്നത് വളരെ സന്തോഷകരമാണ്. അവന്റെ വലിയ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നത് തുടരാൻ ഞങ്ങൾ ഇപ്പോൾ ആവേശഭരിതരാണ്" അദ്ദേഹം പറഞ്ഞു.
ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി പ്രീമിയർ ലീഗ് നേടാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബ്.കപ്പടിക്കാനുള്ള ഈ പോരാട്ടത്തിൽ ആഴ്സണലിനെ സഹായിക്കുന്ന സുപ്രധാന കളിക്കാരിൽ ഒരാളാണ് മാർട്ടിനെല്ലി.മാർട്ടിനെല്ലി ഈ സീസണില്‍ ഇതുവരെ 27 മത്സരങ്ങൾ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഏഴ് തവണ വല കുലുക്കിയ താരം ല മൂന്ന് അസിസ്‌റ്റുകളും നേടിയിട്ടുണ്ട്.
2019ലാണ് ഇറ്റാലിയന്‍ ക്ലബ് ഇറ്റുവാനോയിൽ നിന്ന് 21കാരന്‍ ഗണ്ണേഴ്‌സിനൊപ്പം ചേരുന്നത്. ക്ലബ്ബിനായി ഇതേവരെ 111 മത്സരങ്ങളില്‍ 25 ഗോളുകളാണ് താരം നേടിയത്. ടീമിന്‍റെ 2020ലെ എഫ്എകപ്പ് വിജയത്തിലും താരം പങ്കാളിയായി.2021 ഡിസംബറിലും 2022 ജനുവരിയിലും ക്ലബ്ബിന്‍റെ പ്ലെയർ ഓഫ് ദ മന്ത് ആയും മാര്‍ട്ടിനെല്ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു
English summary: Gabriel Martinelli has signed a long-term contract extension at Arsenal
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്