ഫ്രഞ്ച് ഓപ്പൺ : സബലേങ്ക, ജോക്കോവിച്ച് പ്രീ ക്വാർട്ടറിൽ

JUNE 3, 2023, 12:41 PM

പാരീസ് : ലോക രണ്ടാം റാങ്കുകാരിയായ ബെലറൂസ് താരം അര്യാന സബലേങ്ക ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ പ്രീ ക്വാർട്ടറിലെത്തി. മൂന്നാം റൗണ്ടിൽ റഷ്യക്കാരിയായ കാമില റാക്കിമോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് അര്യാന തോൽപ്പിച്ചത്. സ്‌കോർ :6-2, 6-2.

പുരുഷ സിംഗിൾസിൽ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്. മൂന്നാം റൗണ്ടിൽ സ്പാനിഷ് താരം ഡേവിഡോവിച്ച് ഫോക്കിനയെ 7-6, 7-6, 6-2 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് കീഴടക്കിയത്.

അതേസമയം പുരുഷ വിഭാഗത്തിൽ യുവതാരം കാസ്പർ റൂഡും വനിതാ വിഭാഗത്തിൽ ഒന്നാം റാങ്കുകാരി ഇഗ ഷ്വാംടെക്കും മൂന്നാം റൗണ്ടിലെത്തി. കാസ്പർ റൂഡ് നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ 6-2, 6-3, 4-6, 7-5 എന്ന സ്‌കോറിന് ഇറ്റാലിയൻ താരം സെപ്പിയേരിയെയാണ് രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്. ഇഗ 6-4, 6-0ന് അമേരിക്കയുടെ ക്‌ളെയർ ലിയുവിനെ തോൽപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam