ഫ്രഞ്ച് ഓപ്പൺ: റൈബാക്കിന മൂന്നാം റൗണ്ടിൽ

JUNE 2, 2023, 11:52 AM

പാരീസ് : ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിന്റെ രണ്ടാം റൗണ്ടിൽ മിന്നുന്ന വിജയം നേടി നാലാം സീഡ് കസാഖിസ്ഥാൻ താരം എലേന റൈബാക്കിന. നേരിട്ടുള്ള സെറ്റുകൾക്ക് ചെക്ക് റിപ്പബ്‌ളിക്കിന്റെ താരം ലിൻഡ നോസ്‌കോവയെ കീഴടക്കിയാണ് റൈബാക്കിന മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോർ 6-3, 6-3.

പുരുഷ വിഭാഗത്തിലെ നാലാം സീഡ് കാസ്പർ റൂഡും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. ഡെന്മാർക്കുകാരനായ കാസ്പർ റൂഡ് നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ ഇറ്റാലിയൻ താരം സെപ്പിയേരിയെ തോൽപ്പിച്ചാണ് മൂന്നാം റൗണ്ടിലേക്ക് കടന്നത്. സ്‌കോർ : 6-3,6-2,4-6,7-5.

വനിതാ സിംഗിൾസിൽ അമേരിക്കൻ താരം കൈലാ ഡേയ് സ്വന്തം രാജ്യക്കാരി മാഡിസൻ കെയ്‌സിന കീഴടക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ സ്വിസ് താരം വാവ്രിങ്കയെ ബ്രിട്ടീഷ് താരം കൊക്കിനാക്കിസ് അട്ടിമറിച്ചു. 3-6,7-5,6-3,6-7,6-3 എന്ന സ്‌കോറിനായിരുന്നു അഞ്ചുസെറ്റ് നീണ്ട മത്സരത്തിൽ കൊക്കിനാക്കിസിന്റെ വിജയം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam