പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും റേഫേൽ നദാലും പ്രീക്വാർട്ടറിൽ കടന്നു. മൂന്നാം റൗണ്ട് മത്സരത്തിൽ സ്ലൊവേനിയൻ താരം അൽജാസ് ബെദേനയെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് ജോക്കോ ക്വാർട്ടർ ഉറപ്പിച്ചത്. ബോട്ടിക്ക് വാൻ ഡെ സൻഡ്ഷുൾപ്പിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് നദാലിന്റെ പടയോട്ടം. സ്കോർ: 6-3, 6-2, 6-4.
വനിതാ സിംഗിൾസിൽ അമേരിക്കൻ താരം കോക്കോ ഗൗഫ് എസ്റ്റോണിയൻ താരം കയിയ കനേപിയെ കീഴടക്കി നാലാം റൗണ്ടിൽ എത്തി. സ്കോർ : 6-3, 6-4. പതിനെട്ട് കാരിയായ ഗൗഫും 36 കാരിയായ കനേപിയും തമ്മിലുള്ള മത്സരം ടൂർണമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ താരവും പ്രായം കൂടിയ താരവും തമ്മിലുള്ള പോരാട്ടമായിരുന്നു.
അതേസമയം ജർമ്മൻ സൂപ്പർ താരം ആഞ്ജലിക്വെ കെർബർക്ക് മൂന്നാം റൗണ്ടിൽ അടിതെറ്റി. അലിയാക്സാണ്ട്ര സസ്നോവിച്ചാണ് കെർബറെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ചത്. സ്കോർ 6-4, 7-6.
മുൻചാമ്പ്യൻ സിമോണ ഹാലപ്പ് കഴിഞ്ഞ ദിവസം ചൈനയുടെ ക്വിൻ വെൻ ഷിംഗിനോട് തോറ്റ് പുറത്തായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്