ഫ്രഞ്ച് ഓപ്പൺ: ഇഗ സ്വിയറ്റെയും കോക്കോ ഗൗഫും പ്രീക്വാർട്ടറിൽ

JUNE 4, 2023, 12:43 PM

പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻ ഇഗ സ്വിയറ്റെക് പ്രീക്വാർട്ടറിൽ കടന്നു. ചൈനീസ് താരം വാംഗ് സിൻയുവിനെ മൂന്നാം റൗണ്ടിൽ അനായാസം മറികടന്നാണ് ഇഗ നാലാം റൗണ്ടിലെത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ 6-0, 6-0നാണ് നിലിവിലെ ഒന്നാം റാങ്കുകാരിയും ടോപ് സീഡുമായ ഇഗ ചൈനീസ് താരത്തെ കീഴടക്കിയത്.

മറ്റൊരു മൂന്നാം റൗണ്ട് മത്സരത്തിൽ പതിനാറുകാരി മിറ ആൻഡ്രീവയുടെ വിസ്മയക്കുതിപ്പിന് തടയിട്ട് അമേരിക്കൻ യുവതാരം കോക്കോ ഗൗഫ് പ്രീക്വാർട്ടറിൽ എത്തി. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് അടുത്ത രണ്ട് സെറ്റും സ്വന്തമാക്കി ഗൗഫ് മുന്നേറിയത്. 2005ന് ശേഷം മൂന്നാം റൗണ്ടിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ആൻഡ്രീവയ്‌ക്കെതിരെ 6-7, 6-1നായിരുന്നു നിലവിലെ റണ്ണറപ്പുകൂടിയായ കോക്കോയുടെ വിജയം.

പുരുഷ സിംഗിൾസിൽ കാസ്പർ റൂഡ്, ഡാൻ ഹോൽഗർ റൂണെ എന്നിവരും പ്രീക്വാർട്ടറിൽ എത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam