വൈനാൽഡത്തെ സ്വന്തമാക്കി പിഎസ്ജി 

JUNE 10, 2021, 8:41 PM

അങ്ങനെ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജോർജീനിയോ വൈനാൽഡം പിഎസ്ജിയിൽ ജോയിൻ ചെയ്തു.വൈനാൽഡത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കിയതായി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.വൈനാൽഡം  ബാഴ്‌സലോണയിൽ ചേരുമെന്ന്  കഴിഞ്ഞ ദിവസം നിരവധി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നെങ്കിലും താരം പിഎസ്ജിയിലേക്കാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.എങ്കിലും ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയായിരുന്നു ഏവരും.2024 ജൂൺ 30 വരെയുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.പാരീസ് സെന്റ് ജെർമെയ്നിൽ (പിഎസ്ജി) ചേരുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വെല്ലുവിളിയാണെന്നാണ് കരാർ ഒപ്പിട്ട ശേഷം  വൈനാൽഡം പ്രതികരിച്ചത്.

ലിവർപൂളുമായുള്ള താരത്തിന്റെ കരാർ അവസാനിച്ചതോടെ അദ്ദേഹമൊരു സ്വതന്ത്രനായി മാറുകയും ഭാവി പൂർണമായും അദ്ദേഹത്തിന്റെ സ്വന്തം കൈകളിലാകുകയുമായിരുന്നു.താരത്തെ ക്ലബ്ബിലെത്തിക്കാൻ ബാർസലോണ പഠിച്ച പതിനെട്ട് അടവ് പുറത്തെടുത്തെങ്കിലും പിഎസ്ജിക്ക് മുന്നിൽ ബാർസലോണ മുട്ടുകുത്തുകയായിരുന്നു.ബാർസലോണ വാഗ്ദാനം ചെയ്ത വേതനത്തിന്റെ ഇരട്ടി വാഗ്ദാനം ചെയ്തുകൊണ്ടാണ് വൈനാൽഡത്തെ  പിഎസ്ജി സ്വന്തമാക്കിയത്.വൈനാൽഡം പിഎസ്ജിയിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചുവെന്ന് ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനിയോയും മുൻപ് വ്യക്തമാക്കിയിരുന്നു.

ഫെയ്സ്കോർഡ് റോട്ടർഡാം,പിഎസ്സി ഐൻഹോവൻ, ഡച്ച് ഇന്റർനാഷണൽ ന്യൂകാസിൽ എന്നീ ക്ലബ്ബുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.മാഗ്‌പീസിനെ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കിയതിന് ശേഷം 2016ൽ ഡച്ച് ഇന്റർനാഷണൽ ന്യൂകാസിലിൽ നിന്നാണ് താരം  ലിവർപൂളിൽ ചേർന്നത്.2016 മുതൽ ലിവർപൂളിനൊപ്പം സഞ്ചരിച്ച താരം ചാമ്പ്യൻസ്‌ ലീഗ്, യൂറോപ്യൻ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് ഉൾപ്പടെ  നാല് കിരീടം നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

ലിവർപൂളിനായി ആകെ മൊത്തം 237 മത്സരങ്ങൾ കളിച്ച വൈനാൽഡം 22 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. 74 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത നെതർലൻഡ്‌സ് ദേശീയ ടീമിലെ അവിഭാജ്യ അംഗം കൂടിയാണ് വൈനാൽഡം.2019 ലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബാഴ്സലോണയ്‌ക്കെതിരെ രണ്ട് ഗോളുകൾ നേടിയതായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്.  

English summary: Former Liverpool midfielder Georginio Wijnaldum  joined in PSG.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam