ഐസിസി ടി20 റാങ്കിങ്; ടോപ് ടെന്നിൽ കോലിയില്ല

NOVEMBER 24, 2021, 8:33 PM

ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ്ങിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിക്കാനാകാതെ വിരാട് കോലി.ഇത്തവണ പതിനൊന്നാം റാങ്ക് ആണ് കോലിക്ക് ലഭിച്ചത്.

പതിനെട്ട്  മാസത്തിന് ശേഷം ആദ്യമായാണ് വിരാട് കോഹ്ലി ഐസിസിയുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ നിന്ന് പുറത്താവുന്നത്.

ഐസിസിയുടെ ടി 20 റാങ്കിങ്ങിൽ ആദ്യ പത്തിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരം കെഎൽ രാഹുൽ ആണ് ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കെഎൽ രാഹുൽ അഞ്ചാം സ്ഥാനത്താണ്.

vachakam
vachakam
vachakam

ബൗളർമാരുടെയും ഓൾ റൗണ്ടർമാരുടെയും പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒരു ഇന്ത്യൻ താരം പോലും ഇടം പിടിച്ചിട്ടില്ല.അതേസമയം ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പട്ടികയിൽ പതിമൂന്നാം  സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ പാകിസ്ഥാൻ താരം ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ബൗളർമാരുടെ പട്ടികയിൽ ശ്രീലങ്കൻ ബൗളർ ഹസാരംഗയും ഓൾ റൗണ്ടർമാരുടെ പട്ടികയിൽ അഫ്ഗാൻ താരം മുഹമ്മദ് നബിയുമാണ് ഒന്നാം സ്ഥാനക്കാർ 

English summary: Former India T20I captain Virat Kohli has dropped out of the top 10 in the batting charts of ICC T20I rankings for the first time in more than 18 months.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam