വെ​ടി​യു​ണ്ട ത​ല​യി​ൽ  പ​രി​ക്കേൽപ്പിച്ച  ല​ബ​ന​ൻ ഫു​ട്ബോ​ൾ താ​രം മു​ഹ​മ്മ​ദ് അ​ത്വി മ​രി​ച്ചു

SEPTEMBER 19, 2020, 9:51 AM

ബെ​യ്റൂ​ട്ട്: ബെ​യ്റൂ​ട്ടി​ൽ ക​ഴി​ഞ്ഞ മാ​സ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് ഉ​തി​ർ​ത്ത വെ​ടി​യു​ണ്ട ത​ല​യി​ൽ കൊ​ണ്ട് പ​രു​ക്കേ​റ്റ ലെ​ബ​നാ​ൻ ഫു​ട്ബോ​ൾ താ​രം മു​ഹ​മ്മ​ദ് അ​ത്വി(32) മ​രി​ച്ചു. മൂ​ന്ന് ത​വ​ണ ലെ​ബ​ന​ൻ ടീ​മി​ന്‍റെ നാ​യ​ക​നാ​യി​രു​ന്നു  മു​ഹ​മ്മ​ദ് അ​ത്വി.

അ​ത്വി​ക്ക് പ​രു​ക്കേ​റ്റ​ത് ഓഗ​സ്റ്റ് 21നാ​ണ്. സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹ സം​സ്ക്കാ​ര ച​ട​ങ്ങി​നി​ടെ ആ​ദ​ര​സൂ​ച​ക​മാ​യി ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത​പ്പോ​ൾ ഒ​രു ബു​ള്ള​റ്റ് തെ​രു​വി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന അ​ത്വി​യു​ടെ ത​ല​യി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ത്വി ആശുപത്രിയിൽ  അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS