സൂറിച്ച്: ഫുട്‌ബോളില്‍ വലിയ പരിഷ്‌കാരങ്ങളുമായി ഫിഫ. ക്ലബുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ് ഇതില്‍ പ്രധാനം.
2026 മുതല്‍ ലോകകപ്പില്‍ കളിക്കാന്‍ ദേശീയ ടീമുകള്‍ക്ക് താരങ്ങളെ വിട്ടുനല്‍കുന്ന ക്ലബുകള്‍ക്ക് കിട്ടുക കൈനിറയെ പണം. നിലവില്‍ കിട്ടുന്നതിനെക്കാള്‍ ഏഴുപത് ശതമാനം വര്‍ധനയാണ് ഫിഫയുടെ വാഗ്ദാനം. ഇതിനായി ആകെ 2,918 കോടി രൂപയാണ് ഫിഫ മാറ്റിവയ്ക്കുക.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീരാജ്യങ്ങള്‍ സംയുക്തമായാണ് 2026ലെ ലോകകപ്പിന് വേദിയാവുക. അടുത്ത ക്ലബ് ലോകകപ്പില്‍ യൂറോപില്‍നിന്നുള്ള 12 ടീമുകളടക്കം 32 ക്ലബുകളെ കളിപ്പിക്കാനും തീരുമാനമായി. യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളും മറ്റു ഭൂഖണ്ഡങ്ങളിലെ ചാംപ്യന്‍മാര്‍ ഏറ്റുമുട്ടി ജയിച്ച ടീമുമായുള്ള മത്സരം നടത്താനും പദ്ധതിയുണ്ട്.
ഫിഫയും യൂറോപ്യന്‍ ക്ലബ്‌സ് അസോസിയേഷനും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. അടുത്ത ലോകകപ്പ് മുതല്‍ 32 ടീമുകള്‍ക്ക് പകരം 48 ടീമുകള്‍ മത്സരിക്കുന്നതും 32 ടീമുകളുട ക്ലബ്ബ് ലോകകപ്പും വരുമാനം കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത നാലു വര്‍ഷത്തിനുളള 11 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഫിഫ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്