എഫ്.എ കപ്പ് കലാശപ്പോര് ജൂൺ 3ന്

JUNE 3, 2023, 1:11 PM

എഫ്എ കപ്പ് കലാശ പോരിൽ ജൂൺ 3 ഇന്ത്യൻ സമയം രാത്രി 7.30ന് വെംബ്ലിയിൽ മാഞ്ചസ്റ്ററിലെ രണ്ടു ക്ലബുകളുമാണ് നേർക്കുനേർ വരുന്നത്.  മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും സീസണിലെ അവരുടെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പ് കിരീടവും മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടവും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ട്രെബിൾ കിരീടം എന്ന മോഹവുമായി മുന്നേറുന്ന സിറ്റി ഇന്ന് എഫ്എ കപ്പും അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാം എന്ന് ഉറച്ചാണ് ഇറങ്ങുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്കാണ് ചെറിയ രീതിയിൽ എങ്കിലും ഇന്ന് മുൻതൂക്കം കൽപ്പിക്കുന്നത്. ഹാളണ്ട് നയിക്കുന്ന അറ്റാക്കിംഗ് നിര തന്നെയാണ് സിറ്റിയുടെ കരുത്ത്. കെവിൻ ഡി ബ്രുയിനെ ഉൾപ്പെടെ എല്ലാ പ്രധാന താരങ്ങളും പരിക്ക് മാറി തിരികെയെത്തി എന്ന് ഗ്വാർഡിയോള പറഞ്ഞിട്ടുണ്ട്. ഇത് സിറ്റിക്ക് കരുത്ത് കൂട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡിന് പരിക്ക് കാരണം സബിറ്റ്‌സർ, ആന്റണി, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരെ നഷ്ടമാകും.

ഈ സീസണിൽ രണ്ട് തവണ യുണൈറ്റഡും സിറ്റിയും ഏറ്റുമുട്ടിയപ്പോൾ ഒരു തവണ സിറ്റിയും ഒരു തവണ യുണൈറ്റഡും ആണ് വിജയിച്ചത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സോണി നെറ്റ്‌വർക്കിൽ തത്സമയം കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam