ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ ഇസിബി പ്രഖ്യാപിച്ചു

JULY 21, 2021, 9:24 PM

ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള പതിനേഴംഗ ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) പ്രഖ്യാപിച്ചു.ഓഗസ്റ്റ് 4 മുതൽ നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന ബ്ലോക്ക്ബസ്റ്റർ പരമ്പരയിൽ ഇംഗ്ലണ്ടും ഇന്ത്യയും ഏറ്റുമുട്ടും.

വിവാദങ്ങൾ അണഞ്ഞതോടെ ഒലി റോബിൻസണെ തിരികെ ഇംഗ്ലണ്ട് ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ന്യൂസിലൻഡിനെതിരെയുള്ള  രണ്ട് ടെസ്റ്റ് പരമ്പരയിലെ  വിശ്രമിച്ചതിന് ശേഷം ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, സാം കുറാൻ എന്നിവരെ 17 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ടെസ്റ്റ് കരിയർ പുനരുജ്ജീവിപ്പിക്കാൻ സെലക്ടർമാർ ജോണി ബെയർ‌സ്റ്റോവിന് മറ്റൊരു അവസരം നൽകി.

എന്നാൽ  പരിക്ക് കാരണം ക്രിസ് വോക്സും ജോഫ്ര ആർച്ചറും ടീമിൽ ഉൾപ്പെട്ടിട്ടില്ല.ഹസീബ് ഹമീദ് ആണ് ടീമിൽ ഇടം പിടിച്ച മറ്റൊരു താരം.2016 ൽ അരങ്ങേറ്റം കുറിച്ച താരത്തിനെ പിന്നീട് മോശം ഫോം കാരണം ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.ഇപ്പോൾ കൗണ്ടിയിൽ 9 മത്സരങ്ങളിൽ നിന്ന് 642 റൺസ് നേടിയാണ് താരം ടീമിലേക്ക് തിരികെ എത്തിയിരിക്കുന്നത് .

vachakam
vachakam
vachakam

ENGLAND SQUAD:  Joe Root(c), James Anderson, Jonny Bairstow, Dom Bess, Stuart Broad, Rory Burns , Jos Buttler, Zak Crawley, Sam Curran, Haseeb Hameed, Dan Lawrence, Jack Leach, Ollie Pope, Ollie Robinson, Dom Sibley, Ben Stokes, Mark Wood.

English summary:  England Announce 17-Member Squad For First Two Tests Against India

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam