ഇന്ത്യൻ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. മഞ്ഞപ്പടയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കമൽജിതിന്റെ മികച്ച പ്രകടനം ആണ് ആദ്യ പകുതിയിൽ കളി രഹിതമായി നിർത്തിയത്. രണ്ടാം പകുതിയിൽ മത്സരം എഴുപത്തിയേഴാം മിനുട്ടിൽ എത്തിയപ്പോഴാണ് ബംഗാൾ മുന്നിലേക്കെത്തിയത്.ക്ലൈറ്റൻ സിൽവ ആണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ലീഡ് ഗോൾ നേടിയത്.
പിന്നീട് ഈ ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്‌സ് ഏറെ ശ്രമിച്ചുവെങ്കിലും ഫലംകണ്ടില്ല.ഇതിനിടെ ഈസ്റ്റ് ബംഗാൾ താരം മുബഷിറിന് ചുവപ്പ് കാർഡും കിട്ടിയിരുന്നു. ഒടുവിൽ പത്ത് പേരായി ടീം ചുരുങ്ങിയപ്പോലും വലിയ വീറും വാശിയുമാണ് ബംഗാൾ താരങ്ങൾ പ്രകടമാക്കിയത്.ഇത് ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെടുന്നത് എന്നൊരു പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ടായിരുന്നു.
പോയിന്റ് പട്ടികയിലേക്ക് വന്നാൽ, 28 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ മൂന്നാമതുണ്ട്.തൊട്ടു പിറകിൽ 15 പോയിന്റുമായി ഒരു മത്സരം കുറവ് കളിച്ച എടികെ മോഹൻ ബഗാൻ ഉണ്ട്.ഇതുവരെ 15 പോയിന്റ് നേടിയ ഈസ്റ്റ് ബംഗാൾ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണുള്ളത്.
English summary: East Bengal beat KBFC
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്