പരിക്കേറ്റ കാല്‍മുട്ടുമായി ഒരു ഐപിഎല്‍ സീസണ്‍, കിരീടം; ഒടുവില്‍ ധോണിക്ക് ശസ്ത്രക്രിയ

JUNE 1, 2023, 9:43 PM

മുംബൈ: ധോണിക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളാണിവ. കടുത്ത മല്‍സരമുള്ള, ലോകോത്തര താരങ്ങളെല്ലാം കളിക്കുന്ന ഒരു ടി-20 ടൂര്‍ണമെന്റ് മുഴുവന്‍ പരിക്കേറ്റ കാല്‍മുട്ടുമായി കളിക്കുക. ടീമിനെ നയിക്കുന്നതിനൊപ്പം വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും തന്റെ പങ്ക് വഹിക്കുക. ഒടുവില്‍ പരിക്കുള്ള കാല്‍മുട്ടുമായി അഞ്ചാം ഐപിഎല്‍ കിരീടം കൈയിലേറ്റു വാങ്ങുക. എംഎസ്ഡി അദ്വിതീയനാവുന്നത് ഈ പോരാട്ടവീര്യം കൊണ്ടുകൂടിയാണ്. 

തിങ്കളാഴ്ച നടന്ന ഫൈനല്‍ മല്‍സരത്തിന് പിന്നാലെ അഹമ്മദാബാദില്‍ നിന്ന് ധോണിയെ മുംബൈയിലെ കോകിലബെന്‍ ഹോസ്പിറ്റലിലെത്തിച്ചിരുന്നു. വിഖ്യാതനായ സ്‌പോര്‍ട്‌സ് അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ദിന്‍ഷോ പര്‍ദിവാലയാണ് ധോണിയെ ചികില്‍സിച്ചത്. ഇടത് കാല്‍മുട്ടിന് വ്യാഴാഴ്ച അടിയന്തരമായി ശസ്ത്രക്രിയ നടത്തി. 

ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. എതാനും നാള്‍ വിശ്രമത്തിനു ശേഷം ധോണി പരിശീനത്തിലേക്ക് മടങ്ങുമെന്നും ടീം വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത ഐപിഎല്‍ സീസണിലും കളിക്കുമെന്ന് 43 കാരനായ ധോണി വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam