സൂ​പ്പ​ർ ഓ​വ​റി​ൽ ഡൽഹി 

SEPTEMBER 21, 2020, 2:45 AM

ദു​ബാ​യ്: സൂപ്പർ ഓവറിലേക്ക് നീണ്ട ഐപിഎൽ രണ്ടാം മത്സരത്തിൽ കിങ്‌സ് ഇലവൺ പഞ്ചാബിനെ തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ്.ജ​യി​ക്കാ​ൻ 158 റ​ൺ​സ് ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 20 ഓ​വ​റി​ൽ 157 റ​ൺ​സെ​ടു​ത്തു. 60 പ​ന്തി​ൽ 89 റ​ണ്‍​സെ​ടു​ത്ത മാ​യ​ങ്ക് അ​വ​സാ​ന ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ പു​റ​ത്താ​യി. അ​വ​സാ​ന പ​ന്തി​ൽ ക്രി​സ് ജോ​ർ​ദാ​നെ മാ​ര്‍​ക്ക​സ് സ്‌​റ്റോ​യി​നി​സ് പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് ക​ളി സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ട​ത്.

സൂ​പ്പ​ർ ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റു ചെ​യ്ത പഞ്ചാബിന് ര​ണ്ടു റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ സാ​ധി​ച്ച​ത്. കാ​ഗി​സോ റ​ബാ​ദയുടെ  ആ​ദ്യ പ​ന്തി​ൽ കെ.​എ​ൽ. രാ​ഹു​ൽ ര​ണ്ടു റ​ൺ​സ് നേ​ടി. എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത പ​ന്തു​ക​ളി​ൽ രാ​ഹു​ലി​നെ​യും നി​ക്കോ​ളാ​സ് പു​രാ​നെ​യും റ​ബാ​ദ തിരിച്ചയച്ചു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഡ​ൽ​ഹി അ​നാ​യാ​സം വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു.

ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ല​ഭി​ച്ച പ​ഞ്ചാ​ബ് വി​ക്ക​റ്റ് ന​ഷ്ട​മാകാതെ 4.2 ഓ​വ​റി​ല്‍ 30 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്ന പ​ഞ്ചാ​ബി​ന് പി​ന്നീ​ട് അ​ഞ്ചു റ​ണ്‍​സി​നി​ടെ നാ​ലു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. ക്യാ​പ്റ്റ​ന്‍ കെ.​എ​ല്‍ രാ​ഹു​ല്‍ (21), ക​രു​ണ്‍ നാ​യ​ര്‍ (1), നി​ക്കോ​ളാ​സ് പു​ര​ന്‍ (0), ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍ (1) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്.

vachakam
vachakam
vachakam

14 പ​ന്തി​ല്‍ നി​ന്ന് 20 റ​ണ്‍​സെ​ടു​ത്ത കൃ​ഷ്ണ​പ്പ ഗൗ​തം മാ​യ​ങ്കി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ പ​ഞ്ചാ​ബ് വി​ജ​യ​ത്തോ​ടു​ത്തു. ഡ​ൽ​ഹി​ക്ക് വേ​ണ്ടി റ​ബാ​ദ, ആ​ർ. അ​ശ്വി​ൻ, സ്റ്റോ​യി​നി​സ് എ​ന്നി​വ​ർ ര​ണ്ടു വീ​തം വി​ക്ക​റ്റ് നേ​ടി. മ​ത്സ​ര​ത്തി​നി​ടെ ആ​ര്‍. അ​ശ്വി​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ടെങ്കിലും ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. പൃ​ഥ്വി ഷാ(5), ​ശി​ഖ​ർ ധ​വാ​ൻ(0), ഷിം​റോ​ൺ ഹെ​റ്റ്മെ​യ​ർ(7) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ(32 പ​ന്തി​ൽ 39), ഋ​ഷ​ഭ് പ​ന്ത്(29 പ​ന്തി​ൽ 31) കൂട്ടുകെട്ട് കുറച്ചു നേരം നീണ്ടുനിന്നു.

എ​ന്നാ​ൽ റ​ൺ​റേ​റ്റി​ൽ പി​ന്നി​ലാ​യി​രു​ന്നു ഡ​ൽ​ഹിയെ അവസാന  ഓ​വ​റു​ക​ളി​ൽ മാ​ർ​ക്ക​സ് സ്റ്റോ​യി​ന​സ് ന​ട​ത്തി​യ വെ​ടി​ക്കെ​ട്ട് ബാറ്റിംഗ് റൺസ് 150 ക​ട​ത്തി​. സ്റ്റോ​യി​ന​സ് 21 പ​ന്തി​ൽ 53 റ​ൺ​സെ​ടു​ത്തു. പ​ഞ്ചാ​ബി​നാ​യി മു​ഹ​മ്മ​ദ് ഷ​മി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. കോ​ട്ര​ൽ ര​ണ്ടും ര​വി ബി​ഷ്നോ​യി ഒ​രു വി​ക്ക​റ്റും നേ​ടി.

vachakam
vachakam
vachakam

Delhi capitals won in super over 

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS