അത്ലറ്റിക്കോയ്ക്ക് തോൽവി, റയലിന് ജയം, ബാഴ്‌സലോണയ്ക്ക് സമനില

FEBRUARY 22, 2021, 10:13 AM

മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ പോയിന്റ് പട്ടികയിൽ മുന്നിൽനിൽക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ് കഴിഞ്ഞ രാത്രി ലെവാന്റയോട് തോറ്റപ്പോൾ വല്ലലോലിഡിനെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ റയൽമാഡ്രിഡ്. അത്ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലെവാന്റെ വിജയം കണ്ടത്.

30-ാം മിനിട്ടിൽ ഹെർമോസയുടെ സെൽഫ് ഗോളാണ് ലെവാന്റെയ്ക്ക് ലീഡ് നൽകിയത്. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ജോർജ് ഡി ഫ്രൂട്ടോസ് രണ്ടാം ഗോൾ നേടി. 55-ാം മിനിട്ടിൽ കാസിമെറോ നേടിയ ഗോളിനായിരുന്നു റയലിന്റെ ജയം. 23 കളികളിൽ നിന്ന് 55 പോയിന്റുമായാണ് അത്ലറ്റിക്കോ ഒന്നാമത് തുടരുന്നത്. റയലിന് 24 കളികളിൽനിന്ന് 52 പോയിന്റാണുള്ളത്.

ഇന്നലെ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബാഴ്‌സലോണയെ 1-1ന് കാഡിസ് സമനിലയിൽ പിടിച്ചു. 32-ാം മിനിട്ടിൽ മെസിയുടെ പെനാൽറ്റിയിലൂടെ മുന്നിലെത്തിയിരുന്ന ബാഴ്‌സയെ 89-ാം മിനിട്ടിലെ അലക്‌സിന്റെ പെനാൽറ്റിയിലൂടെയാണ് കാഡിസ് തളച്ചത്. 23 കളികളിൽ നിന്ന് 43 പോയിന്റുള്ള ബാഴ്‌സലോണ ലാലിഗ പട്ടികയിൽ മൂന്നാമതാണ്.

vachakam
vachakam
vachakam

ലിവർപൂളിന് വീണ്ടും തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ. കഴിഞ്ഞ രാത്രി എവർട്ടണാണ് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ലിവർപൂളിനെ കീഴടക്കിയത്. മൂന്നാംമിനിട്ടിൽ റിച്ചാർലിസണും 83-ാം മിനിട്ടിൽ സിഗാുറോസണുമാണ് എവർട്ടണുവേണ്ടി ഗോളുകൾ നേടിയത്.

കഴിഞ്ഞമാസം വെസ്റ്റ് ഹാമിനെ തോൽപ്പിച്ച ശേഷം ബ്രൈറ്റൺ, മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി എന്നിവരോടും ലിവർപൂൾ തോറ്റിരുന്നു. ഡിസംബർ വരെ പോയിന്റ് പട്ടികയിൽ മുന്നിൽ നിന്ന നിലവിലെ ചാമ്പ്യന്മാർ ഇപ്പോൾ ആറാം സ്ഥാനത്താണ്. 25 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണ് ലിവർപൂളിനുള്ളത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam