ഡീൻ ഹെൻഡേഴ്‌സൺ നോട്ടിങ്ങ്ഹാമിലേക്ക്

JULY 3, 2022, 1:20 PM

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനിച്ച ഡീൻ ഹെൻഡേഴ്‌സൺ ഇനി നോട്ടിങ്ഹാം ഫോറസ്റ്റിൽ. ഒരു വർഷത്തെ ലോൺ കരാറിൽ ഡീൻ ഹെൻഡേഴ്‌സൺ നോട്ടിങ്ഹാമിലേക്കുള്ള നീക്കം പൂർത്തിയാക്കി. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ ഫോറസ്റ്റിന്റെ ഒന്നാം നമ്പർ ആയിരിക്കും ഡീൻ. ഡീനിന്റെ കരാറിൽ ലോണിന് അവസാനം താരത്തെ വാങ്ങാൻ ഫോറസ്റ്റിന് പറ്റില്ല. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു.

40 മില്യൺ യൂറോയോളം മാഞ്ചസ്റ്റർ യുണൈറ്റഡ് ഡീൻ ഹെൻഡേഴ്‌സിനായി ആവശ്യപ്പെട്ടത് കൊണ്ട് തന്നെ അറും താരത്തെ വാങ്ങാൻ രംഗത്ത് എത്തിയിരുന്നില്ല തുടർന്നാണ് ലോൺ കരാറിൽ താരത്തെ ക്ലബ് വിടാൻ യുണൈറ്റഡ് അനുവദിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു സീസൺ കൂടെ രണ്ടാം ഗോൾ കീപ്പറായി തുടരാൻ ഡീൻ ഹെൻഡേഴ്‌സൺ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ ജനുവരിയിൽ ന്യൂകാസിൽ താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു എങ്കിലും അത് നടന്നിരുന്നില്ല.

vachakam
vachakam
vachakam

ഒരു സീസൺ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പറായി മാറിയിരുന്ന ഡീൻ ഹെൻഡേഴ്‌സണ് പരിക്കായിരുന്നു തിരിച്ചടി ആയത്. ഡീൻ കൊറോണയും പരിക്കും കാരണം ഈ സീസൺ തുടക്കത്തിൽ പുറത്തായിരുന്നു. ആ സമയം കൊണ്ട് ഡി ഹിയ ഫോമിൽ ആവുകയും ഡീൻ ആദ്യ ഇലവനിൽ നിന്ന് അകലുകയും ചെയ്തു. പിന്നീട് സീസണിൽ ഉടനീളം ഡി ഹിയ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വല കാത്തത്.

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ഡീൻ ബെഞ്ചിൽ ഇരിക്കുന്നത് താരത്തിനും നല്ലതല്ല എന്നിരിക്കെയാണ് ഡീനിനെ ക്ലബ് വിടാൻ യുണൈറ്റഡും അനുവദിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഡീൻ ഹെൻഡേഴ്‌സൺ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam