മുംബയ്: ഈ സീസൺ ഐ.എസ്.എൽ ഫുട്‌ബോളിന്റെ നോക്കൗട്ട്, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച് 18നാണ് ഫൈനൽ. ഫൈനൽ വേദി നിശ്ചയിച്ചിട്ടില്ല. ഇക്കുറി ലീഗ് മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് മാത്രമാണ് നേരിട്ട് സെമിയിലേക്ക് യോഗ്യത.
മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനക്കാർക്ക് നോക്കൗട്ട് കളിച്ച് രണ്ട് ടീമുകൾ സെമി യിലെത്തും. മാർച്ച് മൂന്നിന് നടക്കുന്ന ആദ്യ നോക്കൗട്ട് മത്സരത്തിൽ നാലാം സ്ഥാനക്കാർ അഞ്ചാം സ്ഥാനക്കാരെ നേരിടും. പിറ്റേന്ന് മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരെ നേരിടും.
ഈ മത്സരങ്ങളിൽ ജയിക്കുന്നവർക്ക് സെമിയിൽ കയറാം. രണ്ട് പാദങ്ങളിലായാണ് സെമി. മാർച്ച് ഏഴിന് ആദ്യസെമിയിൽ ലീഗിലെ ഒന്നാം സ്ഥാനക്കാർ ആദ്യ നോക്കൗട്ടിലെ വിജയിയെ നേരിടും. മാർച്ച് ഒൻപതിന് രണ്ടാം സെമിയിൽ രണ്ടാം സ്ഥാനക്കാർ രണ്ടാം നോക്കൗട്ടിലെ വിജയികളെ നേരിടും.
മാർച്ച് 12, 13 തീയതികളിലാണ് രണ്ടാം പാദ സെമി ഫൈനലുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്