ആശ്വാസ വാര്‍ത്ത, 'തല' സുഖമായിരിക്കുന്നു; ശസ്‌ത്രക്രിയ വിജയകരം

JUNE 2, 2023, 8:29 AM

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ഇടത്തേ കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായി. ശ

സ്‌ത്രക്രിയ വിജയകരമാണെന്നും താരം സുഖമായിരിക്കുന്നതായും സിഎസ്‌കെയോടും ആശുപത്രിയോടും ബന്ധപ്പെട്ട വൃത്തങ്ങള്‍ ക്രിക്‌ബസിനോട് സ്ഥിരീകരിച്ചു. 

ഐപിഎല്‍ പതിനാറാം സീസണ്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് മെയ് 31ന് വൈകിട്ടാണ് കാല്‍മുട്ടിലെ ചികില്‍സയ്‌ക്കായി ധോണി മുംബൈയില്‍ എത്തിയത്.

vachakam
vachakam
vachakam

വിദഗ്‌ധ പരിശോധനകള്‍ക്ക് ശേഷം ധോണിയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ധോണിക്കൊപ്പം ഭാര്യ സാക്ഷി ആശുപത്രിയിലുണ്ട്. നിലവില്‍ ആശുപത്രിയിലുള്ള ധോണി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമേ വീട്ടിലേക്ക് മടങ്ങുകയുള്ളൂ.

സ്പോര്‍ട്‌‌സ് മെഡിസിന്‍ വിദഗ്‌ധനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലായിരുന്നു ധോണിയുടെ ശസ്‌ത്രക്രിയ. മുമ്പ് കാറപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ശസ്‌ത്രക്രിയയും പര്‍ദിവാലയുടെ മേല്‍നോട്ടത്തിലായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam