കാനഡയെ തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ 

JULY 10, 2024, 8:12 AM

കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലിൽ കാനഡയെ തകർത്ത് അർജന്റീന ഫൈനലിൽ. സെമി ഫൈനലിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മറികടന്നാണ് അർജന്റീന ഫൈനലിൽ കടന്നത്. 

ആദ്യ പകുതിയിൽ ജൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുമാണ് അർജന്റീനയ്ക്കായി   ഗോളുകൾ നേടിയത്. 

മത്സരത്തിൽ ലോക ചാംപ്യന്മാർക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ കാനഡയ്ക്ക് സാധിച്ചിരുന്നു. 

vachakam
vachakam
vachakam

വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനൽ വിജയികളെയാണ് ഫൈനലിൽ നേരിടുക. 

 22-ാം മിനിറ്റിൽ മുന്നേറ്റതാരം ജൂലിയൻ അൽവാരസാണ് ലോകചാമ്പ്യൻമാരെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റിൽ മെസ്സിയും ഗോൾ നേടി. 

ലോകചാംപ്യന്മാരായ അർജന്റീന, തുടർച്ചയായ രണ്ടാം തവണയാണ് കോപ്പ അമേരിക്ക ഫൈനലിൽ എത്തുന്നത്.  കഴിഞ്ഞതവണ ചിരവൈരികളായ ബ്രസീലിനെ തകർത്താണ് അവർ കോപ്പ അമേരിക്ക ജേതാക്കളായത്. 

vachakam
vachakam
vachakam


 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam